ETV Bharat / sports

വനിത ലോക കപ്പ്: കിവീസിനെതിരെ ഇന്ത്യയ്‌ക്ക് 62 റണ്‍സിന്‍റെ തോല്‍വി

കിവീസ് ഉയര്‍ത്തിയ 261 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46.4 ഓവറില്‍ 198 റണ്‍സില്‍ അവസാനിച്ചു.

New Zealand beat India  India vs New Zealand  Women's World Cup updates  New Zealand score  ഇന്ത്യ-ന്യൂസിലന്‍ഡ്  വനിത ലോകകപ്പ്
വനിത ലോക കപ്പ്: കിവീസിനെതിരെ ഇന്ത്യയ്‌ക്ക് 62 റണ്‍സിന്‍റെ തോല്‍വി
author img

By

Published : Mar 10, 2022, 2:05 PM IST

ഹാമില്‍ട്ടണ്‍: വനിത ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തോല്‍വി. ന്യൂസിലന്‍ഡിനെതിരെ സെഡൻ പാർക്കില്‍ നടന്ന മത്സരത്തില്‍ 62 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ കീഴടങ്ങിയത്.

കിവീസ് ഉയര്‍ത്തിയ 261 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46.4 ഓവറില്‍ 198 റണ്‍സില്‍ അവസാനിച്ചു. 63 പന്തില്‍ 71 റണ്‍സടിച്ച ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ്‌ സ്‌കോറര്‍.

ക്യാപ്റ്റന്‍ മിതാലി രാജ് (31), യാസ്തിക ഭാട്ടിയ (28) എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായത്. സ്‌മൃതി മന്ദാന (6), ദീപ്തി ശര്‍മ (5), സ്‌നേഹ റാണ (18), റിച്ച ഘോഷ്‌ (0), പൂജ വസ്ത്രാകർ (6), ജുലൻ ഗോസ്വാമി (15), രാജേശ്വരി ഗെയ്‌ഗ്‌വാദ് (0) എന്നിവര്‍ നിരാശപ്പെടുത്തി. മേഘ്‌ന സിങ് (12) പുറത്താവാതെ നിന്നു.

10 ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ലിയ തഹുഹു, ഒമ്പത് ഓവറില്‍ 56 റണ്‍സ് വഴങ്ങി മൂന്ന് വിക്ക് നേടിയ അമേലിയ കെർ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ഹെയ്‌ലി ജെൻസൻ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് അര്‍ധ സെഞ്ചുറി നേടിയ അമേലിയ കെർ (50), ആമി സാറ്റർത്ത്‌വെയ്റ്റ് (75) എന്നിവരുടെ പ്രകടനമാണ് തുണയായത്. കെയ്റ്റി മാർട്ടിൻ (41), ക്യാപ്റ്റന്‍ സോഫി ഡിവൈൻ (35), മാഡി ഗ്രീന്‍ (27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

നാല് താരങ്ങള്‍ അഞ്ച് റണ്‍സില്‍ താഴെ മാത്രം കണ്ടെത്തി പുറത്തായി. ഫ്രാൻസിസ് മക്കെ (12), ഹന്ന റോവ്(2) എന്നിവര്‍ പുറത്താവാതെ നിന്നു.ഇന്ത്യയ്‌ക്കായി പൂജ വസ്‌ത്രാകർ 10 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. രാജേശ്വരി ഗെയ്‌ഗ്‌വാദ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍, ജുലൻ ഗോസ്വാമി, ദീപ്‌തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.