ETV Bharat / sports

WATCH: പാക് വിക്കറ്റ് കീപ്പറുടെ മണ്ടത്തരം; ഇംഗ്ലണ്ടിന് വെറുതെ ലഭിച്ചത് 5 റണ്‍സ്

വനിത ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവു വലിയ തോല്‍വി വഴങ്ങിയ ടീമെന്ന മോശം റെക്കോഡ് പാകിസ്ഥാന്‍റെ തലയില്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ 114 റണ്‍സിന്‍റെ വമ്പന്‍ തോല്‍വിയാണ് പാക് പട വഴങ്ങിയത്.

Sidra Nawaz  ICC Women T20 World Cup  England vs Pakistan  Pakistan Gift five Penalty Runs To England  വനിത ടി20 ലോകകപ്പ്  ഇംഗ്ലണ്ട് vs പാകിസ്ഥാന്‍  സിദ്ര നവാസ്  പാകിസ്ഥാന് പിഴ  Penalty for Pakistan  നതാലി സ്‌കിവര്‍  Nat Sciver  pakistan women cricket team  പാകിസ്ഥാന്‍ വനിത ക്രിക്കറ്റ്
പാക് വിക്കറ്റ് കീപ്പറുടെ മണ്ടത്തരം; ഇംഗ്ലണ്ടിന് വെറുതെ ലഭിച്ചത് അഞ്ച് റണ്‍സ്
author img

By

Published : Feb 22, 2023, 1:55 PM IST

കേപ്‌ടൗണ്‍: വനിത ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 114 റണ്‍സിന്‍റെ വമ്പന്‍ തോല്‍വിയാണ് പാകിസ്ഥാന്‍ വഴങ്ങിയത്. റണ്‍സ് അടിസ്ഥാനത്തില്‍ ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. ന്യൂഡാലന്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 213 റണ്‍സാണ് നേടിയത്. മറപടിക്കിറങ്ങിയ പാക് വനിതകള്‍ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റില്‍ നഷ്‌ടത്തില്‍ 99 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഇതോടെ തായ്‌ലന്‍ഡ് വനിതകളുടെ പേരിലുണ്ടായിരുന്ന മോശം റെക്കോഡാണ് പാകിസ്ഥാന്‍റെ തലയിലായത്. 113 റണ്‍സിന് തോല്‍വി വഴങ്ങിയതായിരുന്നു തായ്‌ലന്‍ഡ് വനിതകളുടെ റെക്കോഡ്. 2020ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോടായിരുന്നു സംഘത്തിന്‍റെ തോല്‍വി. ഈ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ 102 റണ്‍സിന് തോല്‍വി വഴങ്ങിയ ശ്രീലങ്കയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

പാക് പടയ്‌ക്ക് അഞ്ച് റണ്‍സ് പിഴ: മത്സരത്തിനിടെ പാകിസ്ഥാന് അഞ്ച് റണ്‍സ് പിഴ ലഭിച്ചൊരു സംഭവവും ഉണ്ടായി. വിക്കറ്റ് കീപ്പര്‍ സിദ്ര നവാസിന് സംഭവിച്ച ശ്രദ്ധക്കുറവാണ് പാകിസ്ഥാന് വിനയായത്. പാക് ടീമിന് ഈ പിഴ ലഭിച്ചിരുന്നില്ലെങ്കില്‍ വമ്പന്‍ തോല്‍വിയുടെ മോശം റെക്കോഡ് ഒരു പക്ഷെ തായ്‌ലന്‍ഡ്‌ വനിതകളുടെ തലയില്‍ തന്നെയിരുന്നേനെ.

ഇംഗ്ലണ്ട് ഇന്നിങ്‌സിന്‍റെ 15-ാം ഓവറിലാണ് സംഭവം നടന്നത്. പേസര്‍ ഫാത്തിമ സന എറിഞ്ഞ പന്തില്‍ സ്‌കൂപ്പ് ഷോട്ടാണ് ഇംഗ്ലീഷ്‌ ബാറ്റര്‍ നതാലി സ്‌കിവര്‍ കളിച്ചത്. ബൗണ്ടറിക്കരികിലേക്ക് പോയ പന്തില്‍ രണ്ട് റണ്‍സാണ് ഇംഗ്ലീഷ്‌ താരങ്ങള്‍ ഓടിയെടുത്തത്.

ഇതിനിടെ പന്ത് പിടിച്ചെടുത്ത ഫീല്‍ഡര്‍ വിക്കറ്റ് കീപ്പറായ സിദ്രയ്‌ക്ക് എറിഞ്ഞുകൊടുത്തു. ഇംഗ്ലണ്ട് താരങ്ങളെ റണ്ണൗട്ടാക്കുന്നതിനായി ധോണി സ്റ്റൈലില്‍ ഒരു കയ്യിലെ കീപ്പിങ് ഗ്ലൗ ഊരിയായിരുന്നു സിദ്ര നവാസ് നിന്നിരുന്നത്. പന്ത് പിടിക്കാനുള്ള താരത്തിന്‍റെ ശ്രമം പരാജയപ്പെട്ടതോടെ, ഈ പന്ത് ഊര്‍ന്ന് വീണത് നിലത്തുക്കിടന്ന സിദ്രയുടെ കീപ്പിങ് ഗ്ലൗവിലാണ്.

ഇതുകണ്ട അമ്പയര്‍മാര്‍ ചര്‍ച്ച ചെയ്‌തതിന് ശേഷം പാകിസ്ഥാന് അഞ്ച് റണ്‍സ് പിഴ വിധിക്കുകയായിരുന്നു. മൈതാനത്ത് വയ്‌ക്കുന്ന വിക്കറ്റ് കീപ്പറുടെ ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള വസ്‌തുക്കളില്‍ പന്തുകൊണ്ടാല്‍ ഫീല്‍ഡിങ്‌ ടീമിന് പെനാല്‍റ്റി നല്‍കാമെന്നാണ് നിയമം.

40 പന്തില്‍ 81 റണ്‍സ് നേടി പുറത്താവാതെ നിന്ന നതാലി സ്‌കിവറുടെ പ്രകടനമാണ് ഇംഗ്ലീഷ് വിജയത്തില്‍ നിര്‍ണായകമായത്. 12 ഫോറുകളും ഒരു സിക്‌സുമടക്കമാണ് നതാലിയുടെ പ്രകടനം. ഓപ്പണര്‍ ഡാനി വ്യാറ്റും സംഘത്തിനായി അര്‍ധ സെഞ്ച്വറി നേടി. 33 പന്തില്‍ ഏഴ്‌ ഫോറും രണ്ട് സിക്‌സും സഹിതം 59 റണ്‍സാണ് ഡാനി വ്യാറ്റ് നേടിയത്.

37 പന്തിന്‍റെ 47 റണ്‍സെടുത്ത ആമി ജോണ്‍സും തിളങ്ങി. മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍ 20 പന്തില്‍ 28 റണ്‍സെടുത്ത തുബ ഹസ്സനാണ്. പുറത്തായ ആറ് പാക് താരങ്ങള്‍ക്ക് രണ്ടക്കം തൊടാനായില്ല.

ALSO READ: 'ബുംറ കളിക്കാതിരുന്നാല്‍ ലോകം അവസാനിക്കാന്‍ പോകുന്നില്ല'; വമ്പന്‍ വാക്കുകളുമായി ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.