ദുബായ് : ടി20 ലോകകപ്പ് സൂപ്പർ 12ൽ നിലവിലെ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസിനെതിരെ അനായാസ വിജയം നേടി സൗത്ത് ആഫ്രിക്ക. വെസ്റ്റ് ഇൻഡീസിന്‍റെ 144 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്താഫ്രിക്ക 18.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ വിജയ ലക്ഷ്യം കണ്ടു.
അർധസെഞ്ച്വറി നേടിയ എയ്‌ഡൻ മാർക്രമാണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. റാസി വാന്‍ ഡെര്‍ ഡ്യൂസനും, റീസ ഹെന്‍ഡ്രിക്‌സും മികച്ച പിന്തുണ നൽകി. വിൻഡീസ് ടോട്ടൽ പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് ആദ്യ ഓവറിലെ അവസാന പന്തിൽ തന്നെ ക്യാപ്‌റ്റൻ തെംബ ബാവുമയെ നഷ്ടമായി.
-
🚨 RESULT | #Proteas WIN BY 8 WICKETS
— Cricket South Africa (@OfficialCSA) October 26, 2021 " class="align-text-top noRightClick twitterSection" data="
A composed display, anchored by van der Dussen (43*), allowed Hendricks (39) and Markram (51*) to express themselves as the #Proteas claim their first victory of the #T20WorldCup.
➡️ Scorecard https://t.co/c1ztvrT95P#SAvWI #BePartOfIt pic.twitter.com/eXvUpXPxd8
">🚨 RESULT | #Proteas WIN BY 8 WICKETS
— Cricket South Africa (@OfficialCSA) October 26, 2021
A composed display, anchored by van der Dussen (43*), allowed Hendricks (39) and Markram (51*) to express themselves as the #Proteas claim their first victory of the #T20WorldCup.
➡️ Scorecard https://t.co/c1ztvrT95P#SAvWI #BePartOfIt pic.twitter.com/eXvUpXPxd8🚨 RESULT | #Proteas WIN BY 8 WICKETS
— Cricket South Africa (@OfficialCSA) October 26, 2021
A composed display, anchored by van der Dussen (43*), allowed Hendricks (39) and Markram (51*) to express themselves as the #Proteas claim their first victory of the #T20WorldCup.
➡️ Scorecard https://t.co/c1ztvrT95P#SAvWI #BePartOfIt pic.twitter.com/eXvUpXPxd8
അനാവശ്യ റണ്ണിന് ശ്രമിച്ച താരത്തെ ആന്ദ്രെ റസല്‍ റണ്‍ ഔട്ടാക്കുകയായിരുന്നു. എന്നാൽ പിന്നീട് ഒന്നിച്ച ഡ്യൂസനും റാസയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മെല്ലെ കരകയറ്റി.ടീം സ്കോർ 61ൽ വെച്ചാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്.
39 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്‌സിനെ അകിയല്‍ ഹൊസെയ്ന്‍ ഹെറ്റ്മെയറുടെ കൈകളിലെത്തിക്കുകയായിരുന്നു. തുടർന്ന് എയ്‌ഡൻ മാർക്രം ക്രീസിലെത്തി. ഇതോടെ സൗത്ത് ആഫ്രിക്കയുടെ സ്കോറിംഗിന് വേഗംകൂടി.
-
👏 Aiden Markram gets his half-century off just 25 deliveries and brings it up with a massive six!#SAvWI #T20WorldCup #BePartOfIt pic.twitter.com/6XlEjaj0XC
— Cricket South Africa (@OfficialCSA) October 26, 2021 " class="align-text-top noRightClick twitterSection" data="
">👏 Aiden Markram gets his half-century off just 25 deliveries and brings it up with a massive six!#SAvWI #T20WorldCup #BePartOfIt pic.twitter.com/6XlEjaj0XC
— Cricket South Africa (@OfficialCSA) October 26, 2021👏 Aiden Markram gets his half-century off just 25 deliveries and brings it up with a massive six!#SAvWI #T20WorldCup #BePartOfIt pic.twitter.com/6XlEjaj0XC
— Cricket South Africa (@OfficialCSA) October 26, 2021
ALSO READ : വർണവിവേചനത്തിനെതിരെ പ്രതിഷേധിക്കാനാവില്ല ; ഡി കോക്കിന്‍റെ പിൻമാറ്റം വിവാദത്തിൽ
തകർപ്പൻ അടികളുമായി മാർക്രം തുടർന്നപ്പോൾ വിക്കറ്റ് നഷ്ടപ്പെടുത്താതെ റാസി ഒരു വശത്ത് പിടിച്ചുനിന്നു. ഇരുവരും ചേർന്ന് 18.2 ഓവറിൽ ടീമിനെ വിജയതീരത്തേക്കടുപ്പിച്ചു.
മാർക്രം 26 പന്തിൽ 51 റണ്‍സുമായും റാസി വാന്‍ ഡെര്‍ ഡ്യൂസൻ 51 പന്തിൽ 43 റണ്‍സുമായും പുറത്താകാതെ നിന്നു. വിൻഡീസിനായി അകിയല്‍ ഹൊസെയ്ന്‍ ഒരു വിക്കറ്റ് വീഴ്‌ത്തി.