ETV Bharat / sports

ICC T20 rankings: റാങ്കിങില്‍ കേമനായി സൂര്യകുമാര്‍ യാദവ്; രോഹിത്തിനും നേട്ടം - ബാബര്‍ അസം

ഏറ്റവും പുതിയ ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന് കരിയര്‍ ബെസ്റ്റ് റേറ്റിങ്‌ പോയിന്‍റ്.

ICC T20 rankings  Suryakumar Yadav T20 rankings  Suryakumar Yadav  Rohit sharma  Rohit sharma T20 rankings  സൂര്യകുമാര്‍ യാദവ്  സൂര്യകുമാര്‍ യാദവ് ടി20 റാങ്കിങ്  രോഹിത് ശര്‍മ  രോഹിത് ശര്‍മ ടി20 റാങ്കിങ്  ഐസിസി  ICC  ബാബര്‍ അസം  Babar Assam
ICC T20 rankings: സൂര്യകുമാര്‍ യാദവ് വീണ്ടും രണ്ടാമന്‍; രോഹിത്തിനും നേട്ടം
author img

By

Published : Sep 28, 2022, 3:58 PM IST

ദുബായ്‌: ഐസിസി ടി20 റാങ്കിങ്ങില്‍ കരിയര്‍ ബെസ്റ്റ് റേറ്റിങ്‌ പോയിന്‍റോടെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാർ യാദവ് വീണ്ടും രണ്ടാം സ്ഥാനത്ത്. ബാറ്റര്‍മാരുടെ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് സൂര്യകുമാര്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. 801 റേറ്റിങ്‌ പോയിന്‍റോടെയാണ് സൂര്യയുടെ മുന്നേറ്റം.

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ പ്രകടനമാണ് താരത്തിന് മുതല്‍ക്കൂട്ടായത്. മൂന്ന് മത്സര പരമ്പരയിലെ അവസാന കളിയില്‍ 36 പന്തിൽ 69 റൺസ് നേടിയ സൂര്യകുമാര്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ഈ വർഷം ഓഗസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരായ പ്രകടനത്തിന് പിന്നാലെയും സൂര്യകുമാര്‍ രണ്ടാം റാങ്കിലെത്തിയിരുന്നു.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഒരു സ്ഥാനം മെച്ചപ്പെടുത്തി 13-ാം റാങ്കിലെത്തി. ഓസീസിനെതിരായ രണ്ടാം ടി20യില്‍ പുറത്താവാതെ 46 റൺസ് നേടാന്‍ രോഹിത്തിന് കഴിഞ്ഞിരുന്നു.

ബാബറും മുന്നോട്ട്: ഒരു സ്ഥാനം മെച്ചപ്പെടുത്തിയ പാക് നായന്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്തേക്ക് കയറി. ബാബര്‍ അസമും സൂര്യയും തമ്മില്‍ രണ്ട് റേറ്റിങ്‌ പോയിന്‍റ് വ്യത്യാസം മാത്രമാണുള്ളത്. ഈ മാസമാദ്യം സഹതാരം മുഹമ്മദ് റിസ്‌വാന്‍ മറികടക്കും മുമ്പ് 1,155 ദിവസം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന താരമാണ് ബാബര്‍.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനമാണ് താരത്തിന് റാങ്കിങ്ങില്‍ നേട്ടമായത്. രണ്ടാം ടി20യിൽ പുറത്താകാതെ 110 റൺസ് നേടിയ ബാബര്‍ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്‌ച കളിച്ച മൂന്നാമത്തേയും നാലാമത്തേയും ടി20കളില്‍ എട്ട്, 36 എന്നിങ്ങനെയായിരുന്നു ബാബര്‍ നേടിയത്.

അക്‌സറിനും ചാഹലിനും നേട്ടം: ഇന്ത്യൻ സ്‌പിന്നർമാരായ അക്‌സർ പട്ടേലും യുസ്‌വേന്ദ്ര ചാഹലും ബോളര്‍മാരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി. 33ല്‍ നിന്നും 18-ാം റാങ്കിലേക്കാണ് അക്‌സര്‍ ഉയര്‍ന്നത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ചാഹല്‍ 26-ാം റാങ്കിലാണ്. ഓസ്‌ട്രേലിയൻ പേസര്‍ ജോഷ് ഹേസിൽവുഡ് പട്ടികയില്‍ തലപ്പത്ത് തുടരുകയാണ്.

ഇന്ത്യയ്‌ക്കെതിരായ പ്രകടനത്തോടെ ബാറ്റര്‍മാരുടെ പട്ടികയില്‍ ഓസീസ് താരങ്ങളായ മാത്യു വെയ്‌ഡ്, കാമറൂൺ ഗ്രീൻ, ടിം ഡേവിഡ് എന്നിവരും നേട്ടമുണ്ടാക്കി. ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ വെയ്‌ഡ് 62-ാം റാങ്കിലാണ്. 31 സ്ഥാനങ്ങൾ ഉയർന്ന് കാമറൂൺ ഗ്രീൻ 67-ാം റാങ്കിലും 202 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ടിം ഡേവിഡ് 109-ാം റാങ്കിലുമെത്തി.

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഗ്രീനും ഡേവിഡും അർധസെഞ്ചുറി നേടിയിരുന്നു. പാകിസ്ഥാനെതിരായ പരമ്പരയിലെ പ്രകടനത്തോടെ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കും നേട്ടം കൊയ്‌തു. 118 സ്ഥാനങ്ങള്‍ ഉയര്‍ന്ന താരം 29-ാം റാങ്കിലാണ്. ബോളര്‍മാരില്‍ റീസ് ടോപ്ലെ 14 സ്ഥാനങ്ങൾ ഉയർന്ന് 23-ാം റാങ്കിലെത്തി.

ആദിൽ റഷീദിനും ക്രിസ് ജോർദാനും ശേഷം ഉയര്‍ന്ന റാങ്കിലുള്ള ഇംഗ്ലണ്ട് ബോളറാണ് റീസ്. പാക് പേസര്‍ ഹാരിസ് റൗഫ് ഏഴ് സ്ഥാനങ്ങൾ ഉയർന്ന് 14-ാം റാങ്കിലെത്തി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ ഹാരിസ് റൗഫിന് കഴിഞ്ഞിരുന്നു.

Also Read: ബുംറ ഒന്നാമന്‍; ടി20 ലോകകപ്പിലെ മിന്നും താരങ്ങളെ തെരഞ്ഞെടുത്ത് മാർക്ക് വോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.