യു.എ.ഇ: ക്രിക്കറ്റ് ലോകത്തെ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിൽ! അതെ, ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഐ.സി.സി പുരുഷ ടി-20 വേൾഡ്‌കപ്പ് മത്സരത്തിന്‍റെ മത്സര ക്രമം പ്രഖ്യാപിച്ചു. രണ്ടു ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ഇത്തവണ ലോകകപ്പിൽ മാറ്റുരക്കുന്നത്. കൂടാതെ യോഗ്യത റൗണ്ടിലേക്കായി 8 ടീമുകൾ ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പുകളും ഉണ്ട്.
ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ വന്നു എന്നത് ഏതോരു ക്രിക്കറ്റ് പ്രേമിയെയും ആവേശം കൊള്ളിക്കുന്നു. കൂടാതെ ന്യൂസിലന്‍റ്, അഫ്ഗാനിസ്ഥാൻ ഗ്രൂപ്പ് എ യിലെ റണ്ണറപ്പ്, ഗ്രൂപ്പ് ബി യിലെ വിജയി എന്നിവരും ഇന്ത്യയോടൊപ്പം രണ്ടാം ഗ്രൂപ്പിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
-
🤩 Some mouth-watering match-ups in the Super 12 stage of the ICC Men's #T20WorldCup 2021 🔥
— T20 World Cup (@T20WorldCup) July 16, 2021 " class="align-text-top noRightClick twitterSection" data="
Which clash are you most looking forward to?
👉 https://t.co/Z87ksC0dPk pic.twitter.com/7aLdpZYMtJ
">🤩 Some mouth-watering match-ups in the Super 12 stage of the ICC Men's #T20WorldCup 2021 🔥
— T20 World Cup (@T20WorldCup) July 16, 2021
Which clash are you most looking forward to?
👉 https://t.co/Z87ksC0dPk pic.twitter.com/7aLdpZYMtJ🤩 Some mouth-watering match-ups in the Super 12 stage of the ICC Men's #T20WorldCup 2021 🔥
— T20 World Cup (@T20WorldCup) July 16, 2021
Which clash are you most looking forward to?
👉 https://t.co/Z87ksC0dPk pic.twitter.com/7aLdpZYMtJ
എന്നാൽ വമ്പൻ ടീമുകളെല്ലാം ഒന്നാം ഗ്രൂപ്പിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളാണ് ഒന്നാം ഗ്രൂപ്പിലൂള്ളത്. ഇവരെ കൂടാതെ ഗ്രൂപ്പ് എ യിലെ വിജയിയും, ഗ്രൂപ്പ് ബി യിലെ റണ്ണറപ്പും ഒന്നാം ഗ്രൂപ്പിലാണ് മത്സരിക്കുന്നത്.
-
The Men's #T20WorldCup 2021 groups are out 📋
— T20 World Cup (@T20WorldCup) July 16, 2021 " class="align-text-top noRightClick twitterSection" data="
The top two teams from each group will progress to the Super 12.
Who are your picks? 👀
👉 https://t.co/T9510AGiDS pic.twitter.com/GoJ2QcctXE
">The Men's #T20WorldCup 2021 groups are out 📋
— T20 World Cup (@T20WorldCup) July 16, 2021
The top two teams from each group will progress to the Super 12.
Who are your picks? 👀
👉 https://t.co/T9510AGiDS pic.twitter.com/GoJ2QcctXEThe Men's #T20WorldCup 2021 groups are out 📋
— T20 World Cup (@T20WorldCup) July 16, 2021
The top two teams from each group will progress to the Super 12.
Who are your picks? 👀
👉 https://t.co/T9510AGiDS pic.twitter.com/GoJ2QcctXE
ALSO READ: ശ്രീലങ്കൻ പര്യടനം: ഇന്ത്യൻ സംഘത്തിന്‍റെ പരിശീലനം ആരംഭിച്ചു
യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, നമീബിയ എന്നിവരും ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്ട്‌ലാന്‍ഡ്, പപ്പുവ ന്യുഗ്വിനി, ഒമാന്‍ എന്നിവരും മാറ്റുരയ്ക്കും.
മാർച്ച് വരെയുള്ള ടീമുകളുടെ റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പുകൾ നിർണയിച്ചിരിക്കുന്നത്. ഒക്‌ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇ, ഒമാന്‍ എന്നിവിടങ്ങളിൽ വെച്ചാണ് ലോകകപ്പ് നടക്കുക.