ദുബായ്: ടി20 ക്രിക്കറ്റിൽ കുറഞ്ഞ ഓവർ നിരക്കിന് മാച്ച് ഫീയ്‌ക്ക് പുറമേ പുതിയ ശിക്ഷാ നടപടിയുമായി ഐസിസി. ഇന്നിങ്സിൽ കുറഞ്ഞ ഓവർ നിരക്ക് ഉണ്ടായാൽ ഇനിമുതൽ മാച്ച് ഫീക്ക് പുറമേ 30 യാർഡ് സർക്കിളിന് പുറത്ത് ഒരു ഫീൽഡറെ കുറയ്‌ക്കും.
എല്ലാ ഫോർമാറ്റുകളിലും കളിയുടെ വേഗത മെച്ചപ്പെടുത്തുന്നതിനായി ഐസിസി ക്രിക്കറ്റ് കമ്മിറ്റിയാണ് ഈ മാറ്റം ശുപാർശ ചെയ്തത്. ഇതുവരെയുള്ള ചട്ടങ്ങൾ പ്രകാരം ആദ്യത്തെ ആറ് ഓവറുകൾക്ക് ശേഷം 30 യാർഡ് സർക്കിളിന് പുറത്ത് അഞ്ച് ഫീൽഡർ മാരെ അനുവദിക്കുമായിരുന്നു. എന്നാൽ ഇനിമുതൽ നിശ്ചിത സമയത്തിനുള്ളിൽ ബൗളിങ് തീർക്കാനായില്ലെങ്കിൽ സർക്കിളിന് പുറത്ത് നാല് ഫീൽഡർമാരിൽ കൂടുതൽ അനുവദിക്കില്ല.
ഒരു ഫീല്‍ഡിംഗ് സൈഡ് ഇന്നിങ്സിന്‍റെ അവസാന ഓവറിലെ ആദ്യ പന്ത് ഷെഡ്യൂള്‍ ചെയ്‌ത സമയത്തിനകം ആരംഭിച്ചില്ലെങ്കില്‍ ആകും പിഴ. അവസാന ഓവര്‍ ചെയ്യേണ്ട സമയത്ത് അതിനേക്കാള്‍ കുറവ് ഓവറുകള്‍ മാത്രമെ ഫീല്‍ഡിങ് ടീം ചെയ്തുള്ളൂ എങ്കില്‍ ഇന്നിങ്സിന്‍റെ ശേഷിക്കുന്ന ഓവറുകളില്‍ 30-യാര്‍ഡ് സര്‍ക്കിളിന് പുറത്ത് ഒരു ഫീല്‍ഡര്‍ കുറവ് മാത്രമേ അനുവദിക്കൂ.
ALSO READ: IND VS SA: മൂന്നാം ടെസ്റ്റിൽ കോലി വരും; ദക്ഷിണാഫ്രിക്കയിൽ പരമ്പര സ്വന്തമാക്കാൻ ഇന്ത്യ
നിലവില്‍ ഐസിസി പെരുമാറ്റച്ചട്ടത്തിന്‍റെ ആര്‍ട്ടിക്കിള്‍ 2.22-ല്‍ കുറഞ്ഞ ഓവര്‍ നിരക്കിന് നിശ്ചയിച്ചിരിക്കുന്ന ശിക്ഷകള്‍ക്ക് പുറമെയാണ് പുതിയ ശിക്ഷ. ഇതുകൂടാതെ ഓരോ ഇന്നിങ്സിന്‍റെയും മധ്യത്തിൽ രണ്ടര മിനിട്ട് വീതമുള്ള ഓപ്‌ഷണൽ ഡ്രിങ്ക് ബ്രേക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.