ETV Bharat / sports

നെറ്റ്‌സിൽ പന്തെറിയുന്നതും ബാബർ അസമിന് നേരെ പന്തെറിയുന്നതും വ്യത്യാസമുണ്ട് ; പാണ്ഡ്യക്കെതിരെ ഗംഭീർ - ഐപിഎൽ

ഹാർദിക്കിന് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കണമെങ്കിൽ രണ്ട് സന്നാഹമത്സരങ്ങളിലെങ്കിലും 100 ശതമാനം ഫിറ്റ്നസോടെ പന്തെറിയണമെന്ന് ഗംഭീർ

Gambhir against Hardik  പാണ്ഡ്യക്കെതിരെ ഗംഭീർ  Babar Azam  Hardik Pandya  ടി20 ലോകകപ്പ്  ഹാർദിക്‌ പാണ്ഡ്യ  ഐപിഎൽ  IPL
നെറ്റ്‌സിൽ പന്തെറിയുന്നതും ബാബർ അസമിന് നേരെ പന്തെറിയുന്നതും വ്യത്യാസമുണ്ട്; പാണ്ഡ്യക്കെതിരെ ഗംഭീർ
author img

By

Published : Oct 17, 2021, 5:44 PM IST

ന്യൂഡൽഹി : ടി20 ലോകകപ്പ് ടീമിൽ ഇടം നേടിയെങ്കിലും ഇന്ത്യയെ അലട്ടുന്ന ഏറ്റവും വലിയ തലവേദന ഓൾ റൗണ്ടർ ഹാർദിക്‌ പാണ്ഡ്യയുടെ ഫോമില്ലായ്‌മയാണ്. ടീമിലെടുത്തതിനെതിരെ ഒട്ടേറെ വിമർശനങ്ങൾ ഉയർന്നുവന്നെങ്കിലും താരം ഐപിഎല്ലിലൂടെ ഫോം കണ്ടെത്തുമെന്നായിരുന്നു ബിസിസിഐയുടെ വിശ്വാസം. എന്നാൽ ഐപിഎല്ലിലും മങ്ങിയ പ്രകടനമായിരുന്നു ഹാർദിക്കിന്‍റേത്.

ഇപ്പോൾ പാണ്ഡ്യയെക്കുറിച്ച് വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പന്തെറിയാത്ത ഹാർദിക്കിന്, താനായിരുന്നെങ്കിൽ പ്ലേയിങ് ഇലവനിൽ പോലും സ്ഥാനം നൽകില്ലെന്നായിരുന്നു ഗംഭീറിന്‍റെ വിമർശനം.

'ഹാർദിക്കിന് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കണമെങ്കിൽ രണ്ട് സന്നാഹമത്സരങ്ങളിലെങ്കിലും പന്തെറിയേണ്ടതുണ്ട്. അല്ലാതെ നെറ്റ്‌സിൽ മാത്രം പന്തെറിഞ്ഞിട്ട് കാര്യമില്ല. നെറ്റ്‌സിൽ പന്തെറിയുന്നതും ബാബർ അസമിനെപ്പോലെ മികച്ച താരങ്ങൾക്കെതിരെ പന്തെറിയുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്', ഗംഭീർ പറഞ്ഞു.

'നെറ്റ്സിലും സന്നാഹമത്സരങ്ങളിലും പാണ്ഡ്യ 100 ശതമാനം കായികക്ഷമതയോടെ മികച്ച രീതിയിൽ പന്തെറിയണം. അല്ലാതെ 115-120 കിലോമീറ്റർ സ്‌പീഡിൽ പന്തെറിയാം എന്ന് കരുതി വന്നിട്ട് കാര്യമില്ല. ഞാനായിരുന്നു ക്യാപ്‌റ്റനെങ്കില്‍ പാണ്ഡ്യയെ ടീമിൽ കളിപ്പിക്കില്ലായിരുന്നു'- ഗംഭീർ കൂട്ടിച്ചേർത്തു.

ALSO READ : ഈ ടീം മികച്ചത്, പക്ഷേ കിരീടം നേടണമെങ്കില്‍ പക്വത കാണിക്കണം: ഗാംഗുലി

പാണ്ഡ്യ ഐപിഎല്ലിൽ ഫോമിലേക്ക് ഉയരാത്തതിനാൽ അക്‌സര്‍ പട്ടേലിനെ മാറ്റി പകരം പേസ്‌ ബോളറായ ശാര്‍ദുല്‍ താക്കൂറിനെ ലോകകപ്പ് ടീമിൽ കൊണ്ടുവന്നിരുന്നു. കൂടാതെ കൊല്‍ക്കത്ത താരം വെങ്കടേഷ് അയ്യരെ നെറ്റ് ബൗളറായി ടീമില്‍ ഉള്‍പ്പെടുത്തിയതും പാണ്ഡ്യയുടെ ഫോമില്ലായ്‌മ മുന്നില്‍ക്കണ്ടാണെന്നാണ് വിലയിരുത്തപ്പെട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.