ദുബായ് : ടെസ്റ്റിലും ടി20ക്കും പിന്നാലെ ഐസിസി ഏകദിന റാങ്കിങ്ങിലും (ICC ODI Ranking) ഒന്നാം സ്ഥാനം പിടിച്ച് ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ (India vs Australia ODI Series) ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് റാങ്കിങ്ങിലും ടീം ഇന്ത്യയുടെ കുതിപ്പ്. ഏകദിന റാങ്കിങ്ങിലും തലപ്പത്തേക്ക് എത്തിയതോടെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഒരേസമയം ഒന്നാം സ്ഥാനം പിടിക്കുന്ന രണ്ടാമത്തെ മാത്രം ടീമായാണ് ഇന്ത്യ മാറിയത്. 2012ല്‍ ദക്ഷിണാഫ്രിക്കയാണ് (South Africa Cricket) ഈ ചരിത്രനേട്ടം ആദ്യമായി സ്വന്തമാക്കിയ ടീം (No1 ICC Ranking In All Three Formats).
116 പോയിന്‍റോടെയാണ് ഇപ്പോള്‍ ടീം ഇന്ത്യ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. പാകിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. ഏഷ്യ കപ്പില്‍ തിരിച്ചടി നേരിട്ട പാകിസ്ഥാന് 115 പോയിന്‍റാണ് ഉള്ളത്.
-
No. 1 Test team ☑️
— BCCI (@BCCI) September 22, 2023 " class="align-text-top noRightClick twitterSection" data="
No. 1 ODI team ☑️
No. 1 T20I team ☑️#TeamIndia reigns supreme across all formats 👏👏 pic.twitter.com/rB5rUqK8iH
">No. 1 Test team ☑️
— BCCI (@BCCI) September 22, 2023
No. 1 ODI team ☑️
No. 1 T20I team ☑️#TeamIndia reigns supreme across all formats 👏👏 pic.twitter.com/rB5rUqK8iHNo. 1 Test team ☑️
— BCCI (@BCCI) September 22, 2023
No. 1 ODI team ☑️
No. 1 T20I team ☑️#TeamIndia reigns supreme across all formats 👏👏 pic.twitter.com/rB5rUqK8iH
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിന് ഇറങ്ങുന്നതിന് മുന്‍പ് പാകിസ്ഥാന്‍ ആയിരുന്നു റാങ്കിങ്ങില്‍ ഒന്നാമത്. 115 പോയിന്‍റായിരുന്നു ഈ സമയം ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഉണ്ടായിരുന്നത്. അതേസമയം, ഇന്ത്യയോട് ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും റാങ്കില്‍ മൂന്നാമത് തന്നെ തുടരുകയാണ് ഓസ്‌ട്രേലിയ.
111 പോയിന്‍റാണ് കങ്കാരുപ്പടയ്‌ക്ക് നിലവില്‍. നേരത്തെ, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ആദ്യ രണ്ട് മത്സരങ്ങള്‍ ജയം പിടിച്ചതോടെ ഓസ്‌ട്രേലിയ റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിരുന്നു. എന്നാല്‍, പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളും അവര്‍ പരാജയപ്പെട്ടതോടെയാണ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്‌ടമായത്.
നിലവില്‍ പുറത്തുവിട്ട റാങ്കിങ് പട്ടികയില്‍ നാലാം സ്ഥാനം ദക്ഷിണാഫ്രിക്കയ്‌ക്കാണ്. 106 പോയിന്‍റുമായി പ്രോട്ടീസ് ആണ് നാലാം സ്ഥാനത്ത്. അവര്‍ക്ക് പിന്നിലുള്ള ഇംഗ്ലണ്ടിന് 105 പോയിന്‍റാണ് ഉള്ളത്. ന്യൂസിലന്‍ഡ് (100), ബംഗ്ലാദേശ് (94), ശ്രീലങ്ക (92), അഫ്‌ഗാനിസ്ഥാന്‍ (80), വെസ്റ്റ് ഇന്‍ഡീസ് (68) ടീമുകളാണ് റാങ്കിങ്ങില്‍ യഥാക്രമം പത്തുവരെയുള്ള സ്ഥാനങ്ങളില്‍.
അതേസമയം, മൊഹാലിയില്‍ കെഎല്‍ രാഹുലിന്‍റെ ക്യാപ്‌റ്റന്‍സിക്ക് കീഴില്‍ കങ്കാരുപ്പടയെ നേരിടാന്‍ ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം 48.4 ഓവറില്‍ ടീം ഇന്ത്യ മറികടക്കുകയായിരുന്നു. റിതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ അര്‍ധസെഞ്ച്വറി പ്രകടനങ്ങളാണ് മത്സരത്തില്‍ ടീം ഇന്ത്യയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്. ടോസ് നേടി ആദ്യം ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് വേണ്ടി പേസര്‍ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ എറിഞ്ഞിട്ടിരുന്നു.