അഹമ്മദാബാദ്: കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഇന്ത്യ ദുരിതമനുഭവിക്കുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണ്‍. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
'ഇന്ത്യ - ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന രാജ്യം കഷ്ടപ്പെടുന്ന കാഴ്ച ഹൃദയഭേദകമാണ്. നിങ്ങൾ ഇതില്‍ നിന്നും പുറത്തുകടക്കും. ഇതിൽ നിന്നും നിങ്ങൾ കൂടുതൽ ശക്തരാകും. നിങ്ങളുടെ ദയയും, മഹാമനസ്കതയും ഈ പ്രതിസന്ധി ഘട്ടത്തിൽ പോലും ശ്രദ്ധിക്കപ്പെടാതെ പോകില്ല'- പീറ്റേഴ്സണ്‍ ട്വീറ്റ് ചെയ്തു.
-
India - it’s heartbreaking to see a country I love so much suffering! 😢
— Kevin Pietersen🦏 (@KP24) May 4, 2021 " class="align-text-top noRightClick twitterSection" data="
You WILL get through this!
You WILL be stronger coming out of this!
Your kindness & generosity NEVER goes unnoticed even during this crisis! 🙏🏽#IncredibleIndia ❤️
">India - it’s heartbreaking to see a country I love so much suffering! 😢
— Kevin Pietersen🦏 (@KP24) May 4, 2021
You WILL get through this!
You WILL be stronger coming out of this!
Your kindness & generosity NEVER goes unnoticed even during this crisis! 🙏🏽#IncredibleIndia ❤️India - it’s heartbreaking to see a country I love so much suffering! 😢
— Kevin Pietersen🦏 (@KP24) May 4, 2021
You WILL get through this!
You WILL be stronger coming out of this!
Your kindness & generosity NEVER goes unnoticed even during this crisis! 🙏🏽#IncredibleIndia ❤️
അതേസമയം മനുഷ്യര്‍ക്ക് പുറമെ മൃഗങ്ങള്‍ക്കും രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹെെദരാബാദ് നെഹറു മൃഗശാലയിലെ എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിസിഎംബിയില്‍ നടത്തിയ പരിശോധനയിലാണ് ഇവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
read more: ജനങ്ങളുടെ ജീവനേക്കാള്‍ പ്രധാനമന്ത്രിക്ക് വലുത് ഈഗോയെന്ന് രാഹുല്‍
സിംഹങ്ങളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സിംഹങ്ങള്‍ ചികിത്സയോട് നന്നായി പ്രതികരിക്കുന്നതായും സാധാരണ രീതിയില്‍ പെരുമാറുകയും ഭക്ഷണം കഴിക്കുന്നതായും അധികൃതർ പറഞ്ഞു. അതേസമയം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം മെയ് രണ്ട് മുതൽ മൃഗശാല അടച്ചിട്ടിരിക്കുകയാണ്.