ETV Bharat / sports

ഈ യുവതാരം സെലക്‌ടര്‍മാര്‍ക്ക് നല്‍കുന്നത് വലിയ സമ്മര്‍ദം : ഗ്രെയിം സ്‌മിത്ത് - Graeme Smith on ishan kishan

അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് അര്‍ധ സെഞ്ചുറികളടക്കം 206 റണ്‍സാണ് ഇടംകൈയ്യന്‍ യുവബാറ്ററുടെ സമ്പാദ്യം

He is applying lot of pressure on selectors Graeme Smith backs Ishan Kishan  Graeme Smith backs Ishan Kishan  ഇഷാന്‍ സെലക്‌ടര്‍മാര്‍ക്ക് വലിയ സമ്മര്‍ദമാണ് നൽകുന്നത്  ഇഷാന്‍ കിഷൻ  ഗ്രെയിം സ്‌മിത്ത്  Graeme Smith on ishan kishan  രോഹിത് ശര്‍മ വിരാട് കോലി കെ എല്‍ രാഹുല്‍
യുവതാരം സെലക്‌ടര്‍മാര്‍ക്ക് വലിയ സമ്മര്‍ദമാണ് നൽകുന്നത്; ഗ്രെയിം സ്‌മിത്ത്
author img

By

Published : Jun 19, 2022, 11:02 PM IST

ഡൽഹി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്‍റി 20 പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടതിന് ശേഷം ഗംഭീര തിരിച്ചുവരവാണ് ഇന്ത്യ നടത്തിയിരുന്നത്. ഇന്ത്യയ്ക്കുവേണ്ടി പരമ്പരയിലുടനീളം സ്ഥിരതയോടെ ബാറ്റ് വീശിയ താരമാണ് ഇഷാന്‍ കിഷൻ. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് അര്‍ധ സെഞ്ചുറികളടക്കം 206 റണ്‍സാണ് ഇടം കൈയ്യന്‍ യുവബാറ്ററുടെ സമ്പാദ്യം.

ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ കഴിയുന്നതെല്ലാം ഇഷാന്‍ ചെയ്യുന്നുണ്ടെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്‌മിത്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്. "ഒരു യുവതാരമെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് മാത്രമാണ് ചെയ്യാന്‍ സാധിക്കുക. അത് ഇഷാന്‍ ചെയ്യുന്നുണ്ട്. ടീമിലെ സ്ഥാനത്തിനായി കൈയുയര്‍ത്തി സെലക്‌ടര്‍മര്‍ക്കുമേല്‍ ഇഷാന്‍ ഒരുപാട് സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. അവരെ മാത്രമല്ല ക്യാപ്റ്റന്‍, കോച്ച് എന്നിവരെയും സമ്മര്‍ദത്തിലാക്കുന്നതാണ് ഇഷാന്‍റെ പ്രകടനം' - സ്‌മിത്ത് വ്യക്തമാക്കി.

'പിന്നണിയിലെ കാര്യങ്ങളും മനസിലാക്കേണ്ടതായുണ്ട്. പരിചയസമ്പന്നരും മികച്ച കളിക്കാരുമായ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ തുടങ്ങിയ കളിക്കാരാണ് ടീമിലേക്ക് മടങ്ങിയെത്താനായുള്ളത്. അതുകൊണ്ട് തന്നെ ഇഷാനെ ചുറ്റിപ്പറ്റിയുള്ള പദ്ധതികള്‍ എന്താണെന്ന് എനിക്ക് അറിയില്ല' - സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്‍റി 20 പരമ്പരയില്‍ നിന്ന് എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന നായകൻ രോഹിത്, മുൻ നായകൻ കോലി, ജസ്പ്രിത് ബുംറ എന്നീ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. അതേസമയം, കെഎല്‍ രാഹുലിന് പരിക്ക് മൂലമാണ് പരമ്പര നഷ്‌ടമായത്. ഈ മാസം നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡ് പരമ്പരയിലും ഇഷാന്‍ ഭാഗമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.