ന്യൂഡല്‍ഹി: ഹോങ്കോങ്ങിന്‍റെ ഫെയർബ്രേക്ക് ടി20 ഇൻവിറ്റേഷൻ ടൂർണമെന്‍റിൽ ഇന്ത്യൻ വനിതാ ടി20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഒരു ടീമിനെ നയിക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ആദ്യ പതിപ്പിലെ ആറു ടീമുകളില്‍ ഒന്നിനെയാണ് ഹർമൻപ്രീത് നയിക്കുക. ഇക്കാര്യമറിയിച്ച് ഫെയർബ്രേക്ക് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
"ഫെയർബ്രേക്കിന്‍റെ ആദ്യ ഇൻവിറ്റേഷൻ ടി20 ടൂർണമെന്‍റിലെ ആറ് ടീമുകളിലൊന്നിൽ ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ ആകുമെന്ന് ആവേശത്തോടെ അറിയിക്കുന്നു." എന്നാണ് ഫെയർബ്രേക്ക് ട്വീറ്റ് ചെയ്‌ത്. "വരാനിരിക്കുന്ന കാര്യങ്ങൾക്കായി കാത്തിരിക്കുകയാണ്" എന്ന് ഹർമൻപ്രീത്' ട്വീറ്റിന് മറുപടി നൽകിയിട്ടുണ്ട്.
also read: 'മനോഹരമായാണ് കോലി തോല്‍വിയെ കൈകാര്യം ചെയ്തത്'; പ്രശംസയുമായി സന മിര്‍
അടുത്ത വര്‍ഷം മെയ് ഒന്ന് മുതല്‍ക്ക് 15 വരെയാണ് ഹോങ്കോങ്ങില്‍ ടൂര്‍ണമെന്‍റ് നടക്കുക. ലോകത്തെ മികച്ച താരങ്ങള്‍ ടൂര്‍മെന്‍റിന്‍റെ ഭാഗമാവുമെന്നാണ് സംഘാടകര്‍ അറിയിക്കുന്നത്. അതേസമയം വനിത ക്രിക്കറ്റ് ചരിത്രത്തില്‍ സ്വകാര്യ നിക്ഷേപത്തില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്‍റുകൂടിയാണിത്.