ETV Bharat / sports

അന്താരാഷ്‌ട്ര ടി-20യില്‍ കൂടുതല്‍ ജയം ; എം.എസ് ധോണിയുടെ റെക്കോഡ് മറികടന്ന് ഹര്‍മന്‍പ്രീത് കൗര്‍

ഇന്ത്യയ്‌ക്കായി ടി-20യില്‍ ഏറ്റവും കൂടുതല്‍ ജയങ്ങളെന്ന റെക്കോഡാണ് കൗര്‍ സ്വന്തമാക്കിയത്

harmanpreet kaur  harmanpreet kaur t20i record  most wins as t20i capatin  ms dhoni records in t20i  best t20i captain of india  most wins as an indian captain in t20i  ഹര്‍മന്‍പ്രീത് കൗര്‍  എം എസ് ധോണി  കൂടുതല്‍ അന്താരഷ്‌ട്ര ടി20 വിജയം നേടിയ ഇന്ത്യന്‍ ക്യാപ്‌ടന്‍
അന്താരാഷ്‌ട്ര ടി-20യില്‍ കൂടുതല്‍ ജയം; എം.എസ് ധോണിയുടെ റെക്കോഡ് മറികടന്ന് ഹര്‍മന്‍പ്രീത് കൗര്‍
author img

By

Published : Jul 31, 2022, 10:35 PM IST

ബിര്‍മിങ്‌ഹാം : അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ റെക്കോഡ് മറികടന്ന് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അന്താരഷ്‌ട്ര വിജയം നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ എന്ന ധോണിയുടെ റെക്കോഡാണ് കൗര്‍ പഴങ്കഥയാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാകിസ്ഥാനെതിരായ ജയത്തോടെയാണ് കൗറിന്‍റെ നേട്ടം.

71 മത്സരങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റനായി ഹര്‍മന്‍പ്രീത് കൗര്‍ മാറിയത്. കൗറിന് കീഴില്‍ 42 മത്സരം ജയിച്ചപ്പോള്‍ 26 എണ്ണത്തിലാണ് ടീം തോറ്റത്. ധോണിയുടെ കീഴില്‍ 72 മത്സരങ്ങളില്‍ നിന്നാണ് ഇന്ത്യ 41 വിജയങ്ങള്‍ സ്വന്തമാക്കിയത്.

മുന്‍ നായകന് കീഴില്‍ 28 മത്സരങ്ങളും ഇന്ത്യ തോറ്റിട്ടുണ്ട്. പട്ടികയില്‍ 50 മത്സരങ്ങള്‍ നയിച്ച് 30 വിജയം സ്വന്തമാക്കിയ വിരാട് കോലിയാണ് മൂന്നാം സ്ഥാനത്ത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.