ETV Bharat / sports

Hardik Pandya Injury Update : ഹാര്‍ദിക് പാണ്ഡ്യ ധര്‍മ്മശാലയിലേക്കില്ല, കിവീസിനെതിരെ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

Hardik Pandya Likely To Miss New Zealand Match: ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് 2023 ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരം നഷ്‌ടമായേക്കുമെന്ന് സൂചന.

Cricket World Cup 2023  Hardik Pandya Injury Update  Hardik Pandya Injury India vs New Zealand  India vs New Zealand  Rohit Sharma About Hardik Pandya Injury  ഏകദിന ലോകകപ്പ് 2023  ലോകകപ്പ് ക്രിക്കറ്റ്  ഹാര്‍ദിക് പാണ്ഡ്യ പരിക്ക്  ഇന്ത്യ ന്യൂസിലന്‍ഡ്  ഇന്ത്യ ബംഗ്ലാദേശ് ഹാര്‍ദിക് പരിക്ക്
Hardik Pandya Injury Update
author img

By ETV Bharat Kerala Team

Published : Oct 20, 2023, 12:30 PM IST

പൂനെ: ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് (Hardik Pandya) ഇന്ത്യയുടെ അടുത്ത മത്സരം നഷ്‌ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 22ന് ന്യൂസിലന്‍ഡിനെതിരെ ധര്‍മ്മശാലയിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തിനായി താരം ഹിമാചലിലേക്ക് പോകില്ലെന്നും പകരം ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സ തേടുമെന്നുമാണ് നിലവില്‍ പുറത്തുവരുന്ന വിവരം (Hardik Pandya Injury Update).

ഏകദിന ലോകകപ്പില്‍ ഇന്ത്യയെപ്പോലെ തന്നെ അപരാജിത കുതിപ്പ് തുടരുന്ന ടീമാണ് ന്യൂസിലന്‍ഡും. ഈ സാഹചര്യത്തില്‍ ധര്‍മശാലയില്‍ കിവീസിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഹാര്‍ദിക്കിന്‍റെ അഭാവം ഇന്ത്യന്‍ ടീമിന്‍റെ സന്തുലിതാവസ്ഥയേയും ബാധിച്ചേക്കാം. മൂന്നാം പേസറായി ഇതുവരെ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്താന്‍ ഹാര്‍ദിക്കിന് സാധിച്ചിട്ടുണ്ട്. ധര്‍മശാലയിലെ പേസ് ബൗളിങ്ങിനെ തുണയ്‌ക്കുന്ന പിച്ചില്‍ ഹാര്‍ദിക്കിന്‍റെ അഭാവം ടീം ഇന്ത്യയ്‌ക്ക് തിരിച്ചടിയായേക്കാം.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബൗളിങ്ങിനിടെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേല്‍ക്കുന്നത്. മത്സരത്തിന്‍റെ ഒന്‍പതാം ഓവര്‍ പന്തെറിയാനെത്തിയതായിരുന്നു പാണ്ഡ്യ. ഓവറിലെ മൂന്നാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ പായിച്ച ഷോട്ട് കാലുകൊണ്ട് തടുത്തിടുന്നതിനിടെയാണ് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റത്.

കണങ്കാലിന് പരിക്കേറ്റതോടെ താരത്തിന് ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, ടീം ഫിസിയോയുടെ സഹായത്തോടെ കളം വിട്ട താരം പിന്നീട് മത്സരത്തിന് ഇറങ്ങിയിരുന്നില്ല. പാണ്ഡ്യ മടങ്ങിയതോടെ വിരാട് കോലിയായിരുന്നു ആ ഓവര്‍ പൂര്‍ത്തിയാക്കിയത്.

മത്സരം തുടരാനാകാതെ കളം വിട്ട പാണ്ഡ്യയെ സ്കാനിങ്ങിന് വിധേയനാക്കിയെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും ബിസിസിഐ കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചിരുന്നു. ഹാര്‍ദിക്കിന്‍റെ പരിക്കില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മത്സരശേഷം വ്യക്തമാക്കിയിരുന്നു (Rohit Sharma About Hardik Pandya Injury).

അതേസമയം, ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമായിരുന്നു ടീം ഇന്ത്യ സ്വന്തമാക്കിയത്. പൂനെയില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബൗളിങ് ചെയ്യേണ്ടി വന്ന ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിനെ നിശ്ചിത ഓവറില്‍ 256 റണ്‍സില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് ബംഗ്ലാദേശ് ഇന്ത്യയ്‌ക്കെതിരെ ഈ സ്കോര്‍ നേടിയത്.

മറുപടി ബാറ്റിങ്ങില്‍ നായകന്‍ രോഹിത് ശര്‍മയും (48) ശുഭ്‌മാന്‍ ഗില്ലും (53) ഇന്ത്യയ്‌ക്ക് മികച്ച തുടക്കം സമ്മാനിച്ചു. മൂന്നാം നമ്പറിലെത്തിയ വിരാട് കോലി (103 നോട്ട് ഔട്ട്) സെഞ്ച്വറിയടിച്ചതോടെ ടീം ഇന്ത്യ 51 പന്ത് ശേഷിക്കെ മത്സരം സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു. കോലിക്കൊപ്പം 34 റണ്‍സെടുത്ത കെഎല്‍ രാഹുലും പുറത്താകാതെ നിന്നു.

Also Read : Virat Kohli's Sorry To Ravindra Jadeja: 'മാമനോടൊന്നും തോന്നല്ലേ മക്കളേ' ; കളിയിലെ താരമായതിന് പിന്നാലെ ജഡേജയോട് ക്ഷമാപണം നടത്തി വിരാട് കോലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.