ETV Bharat / sports

ക്യാപ്‌റ്റൻ കൂളിന് 41-ാം പിറന്നാൾ ; ആഘോഷിച്ച് എംഎസ് ധോണി - Happy Birthday MS Dhoni

1981 ജൂലൈ ഏഴിനായിരുന്നു ധോണിയുടെ ജനനം. സ്‌കൂള്‍ കാലത്ത് ഫുട്‌ബോളില്‍ ഗോള്‍കീപ്പറായി മൈതാനത്തെത്തിയ ധോണി ക്രിക്കറ്റ് പിച്ചിലെത്തിയപ്പോള്‍ വിക്കറ്റിന് പിന്നിൽ സ്ഥാനമുറപ്പിച്ചു.

Dhoni Birthday  മഹേന്ദ്രസിങ് ധോണിക്ക് ഇന്ന് 41വയസ്  Happy birthday to one of greatest skipper in history  പിറന്നാൾ ആഘോഷിച്ച് എംഎസ് ധോണി  എംഎസ് ധോണിക്ക് 41 വയസ്  Happy Birthday MS Dhoni  MS Dhoni turns 41
ക്യാപ്‌റ്റൻ കൂളിന് 41-ാം പിറന്നാൾ; പിറന്നാൾ ആഘോഷിച്ച് എംഎസ് ധോണി
author img

By

Published : Jul 7, 2022, 4:50 PM IST

Updated : Jul 7, 2022, 4:57 PM IST

ഹൈദരാബാദ് : ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിനെ നെറുകയിൽ എത്തിച്ച രാജ്യം കണ്ട എക്കാലത്തേയും മികച്ച നായകന്‍, ആരാധകർ ഒന്നടങ്കം 'തല' എന്ന് പേരിട്ട് വിളിക്കുന്ന അപൂർവ പ്രതിഭാസം, ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണിക്ക് ഇന്ന് 41വയസ്. കളിക്കളത്തിലെ വ്യത്യസ്‌തമായ പെരുമാറ്റരീതിയും കളിയോടുള്ള സമീപനവും വഴി ക്രിക്കറ്റ് പ്രേമികളെ വിസ്‌മയിപ്പിച്ച താരമാണ് ധോണി. സച്ചിന്‍ ടെണ്ടുൽക്കര്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രയ്ക്ക് ആരാധകവൃന്ദമുള്ള താരം.

അരങ്ങേറ്റ മത്സരത്തിൽ ആദ്യത്തെ പന്തിൽ തന്നെ പൂജ്യത്തിന് റൺ ഔട്ടായി മടങ്ങിയ ധോണി ചെറുപ്രായത്തിൽത്തന്നെ ടീം ഇന്ത്യയുടെ നായകനായി അവരോധിക്കപ്പെട്ടു. പിന്നാലെ 2007ൽ പ്രഥമ ട്വന്റി-20 കിരീടം സ്വന്തമാക്കി. 2009ൽ ആദ്യമായി ടെസ്‌റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഒന്നാമതെത്തിച്ച ധോണി, 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയ്ക്ക് വീണ്ടുമൊരു ലോകകപ്പ് കിരീടം സമ്മാനിക്കുന്നു. 2013ൽ ചാംപ്യൻസ് ട്രോഫിയും. ഇതോടെ മൂന്ന് ഐസിസി ട്രോഫികൾ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചരിത്രം തിരുത്തിക്കുറിച്ച ഏക നായകനായി ധോണി മാറി.

ഒരു മികച്ച നായകന്‍ ഇല്ലെങ്കില്‍ വലിയ ടൂര്‍ണമെന്‍റുകള്‍ വിജയിക്കുക എളുപ്പമല്ല. ധോണി നായകസ്ഥാനത്ത് നിന്നും ഒഴിഞ്ഞതിന് ശേഷം ഇതുവരെ ഇന്ത്യ ഐസിസിയുടെ ഒരു ട്രോഫിയും നേടിയിട്ടില്ല. ഈ വര്‍ഷം ഇന്ത്യന്‍ ടീം ആറ് വ്യത്യസ്‌ത നായകന്‍മാരെയാണ് വ്യത്യസ്‌ത ഫോര്‍മാറ്റിലായി പരീക്ഷിച്ചത്. ഒരു കാലത്ത് എല്ലാ ഫോര്‍മാറ്റിലും ധോണിയായിരുന്നു ഇന്ത്യയുടെ നായകനും ഫിനിഷറും വിക്കറ്റ് കീപ്പറുമെല്ലാം.

വിക്കറ്റ് കീപ്പര്‍ബാറ്റര്‍മാരുടെ പറുദീസയായി ഇന്ത്യ മാറിയതില്‍ ധോണിയെന്ന ക്രിക്കറ്ററുടെ പങ്ക് ഏറ്റവും പ്രധാനം. ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററും വിക്കറ്റ് കീപ്പറും ക്യാപ്റ്റനും ഫിനിഷറുമായി ഏത് പട്ടികയിലും ധോണിക്ക് ഇടമുണ്ട്. ആറാം നമ്പറിലും ഏഴാം നമ്പറിലുമൊക്കെ ഇറങ്ങി സഹതാരങ്ങള്‍ക്ക് അവസരം നല്‍കിയപ്പോഴും ഏകദിനത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ ബാറ്റര്‍ കൂടിയാണ് ധോണി.

രാജ്യത്തിനായി 90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സും 350 ഏകദിനങ്ങളില്‍ നിന്ന് 10,773 റണ്‍സും 98 ട്വന്‍റി 20-കളില്‍ നിന്ന് 1617 റണ്‍സും ധോണി നേടിയിട്ടുണ്ട്. 332 അന്താരാഷ്‌ട്ര മത്സരങ്ങളിലാണ് ധോണി ഇന്ത്യയെ നയിച്ചത്. 200 ഏകദിനത്തിലും 60 ടെസ്റ്റ് മത്സരങ്ങളിലും 72 ട്വന്‍റി -20 മത്സരങ്ങളിലും. ഇതില്‍ 178 എണ്ണത്തിലും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.

Last Updated : Jul 7, 2022, 4:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.