ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച കാര്യം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ മുൻ താരം ഹർഭജൻ സിങ്ങിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
-
After experiencing mild symptoms, I tested positive for COVID today. Requesting everyone who came into my contact to get themselves tested. #StaySafe
— Gautam Gambhir (@GautamGambhir) January 25, 2022 " class="align-text-top noRightClick twitterSection" data="
">After experiencing mild symptoms, I tested positive for COVID today. Requesting everyone who came into my contact to get themselves tested. #StaySafe
— Gautam Gambhir (@GautamGambhir) January 25, 2022After experiencing mild symptoms, I tested positive for COVID today. Requesting everyone who came into my contact to get themselves tested. #StaySafe
— Gautam Gambhir (@GautamGambhir) January 25, 2022
ചെറിയ രോഗ ലക്ഷണങ്ങൾ ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചെന്നും താനുമായി സമ്പർക്കത്തിൽ ഉള്ളവർ എത്രയും പെട്ടന്ന് കൊവിഡ് ടെസ്റ്റ് നടത്തണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും ഗംഭീർ ട്വീറ്റ് ചെയ്‌തു.
ALSO READ: IPL 2022: 'ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്'; സൂപ്പർ പേരുമായി ലഖ്‌നൗ ഫ്രാഞ്ചൈസി
ഐപിഎല്ലിന്‍റെ പുതിയ സീസണിൽ ലഖ്‌നൗ ടീമിന്‍റെ ഉപദേശകനായി ഗംഭീറിനെ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് എന്ന ടീമിന്‍റെ പേരും ഫ്രാഞ്ചൈസി പ്രഖ്യാപിച്ചിരുന്നു. കെഎൽ രാഹുലാണ് ടീമിന്‍റെ നായകൻ.