മുംബൈ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം മഴയെടുത്തിരുന്നു (India vs Pakistan). പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ത്തിയായെങ്കിലും പാകിസ്ഥാന് ഒരു പന്തുപോലും ബാറ്റ് ചെയ്യാനാവാതെ വരികയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ-പാക് ടീമിലെ താരങ്ങള്‍ തമ്മില്‍ സൗഹൃദം പങ്കിടുന്ന കാഴ്‌ചയും കാണാന്‍ കഴിഞ്ഞു.
എന്നാല്‍ എതിര്‍ ടീമുമായുള്ള സൗഹൃദം കളത്തിന് പുറത്ത് മാത്രം മതിയെന്ന ശക്തമായ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുയാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍ (Gautam Gambhir On India Pakistan Players friendship). ഇന്ത്യൻ ടീം 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും ഗൗതം ഗംഭീര്‍ (Gautam Gambhir) പറഞ്ഞു.
-
Gambhir is very clear about the basics of game and how cricket should be played. Stop giving smooches to opponents. I think those playing for their images should stay only in #Pakistan Dugout during #AsiaCup2023
— ck (@Ck2903Ck) September 2, 2023 " class="align-text-top noRightClick twitterSection" data="
That’s why
#Gautamgambhir>>>>>Kohli+Rohit#PAKvIND #AsiaCup #kohli pic.twitter.com/FRynKBFKAr
">Gambhir is very clear about the basics of game and how cricket should be played. Stop giving smooches to opponents. I think those playing for their images should stay only in #Pakistan Dugout during #AsiaCup2023
— ck (@Ck2903Ck) September 2, 2023
That’s why
#Gautamgambhir>>>>>Kohli+Rohit#PAKvIND #AsiaCup #kohli pic.twitter.com/FRynKBFKArGambhir is very clear about the basics of game and how cricket should be played. Stop giving smooches to opponents. I think those playing for their images should stay only in #Pakistan Dugout during #AsiaCup2023
— ck (@Ck2903Ck) September 2, 2023
That’s why
#Gautamgambhir>>>>>Kohli+Rohit#PAKvIND #AsiaCup #kohli pic.twitter.com/FRynKBFKAr
"ദേശീയ ടീമിനായി കളിക്കുമ്പോൾ, സൗഹൃദം മൈതാനത്തിന് പുറത്ത് നിര്‍ത്തണം. ആക്രമണോത്സുകതയാണ് അവിടെ വേണ്ടത്. ആറോ ഏഴോ മണിക്കൂർ ക്രിക്കറ്റിന് ശേഷം നിങ്ങൾക്ക് ഇഷ്‌ടം പോലെ സൗഹൃദം പുലർത്താം.
എന്നാല്‍ മൈതാനത്തിന് അകത്തുള്ള ഓരോ നിമിഷവും പ്രധാനമാണ്. കാരണം നിങ്ങൾ നിങ്ങളെ മാത്രമല്ല പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെയാണ്. സമീപകാലത്തായി എതിരാളികളായ ടീമുകളിലെ കളിക്കാര്‍ പരസ്പരം പുറത്ത് തട്ടി അഭിനന്ദിക്കുന്നതും തമാശ പറയുന്നതുമൊക്കെ ഗ്രൗണ്ടില്‍ കാണാനാവും. എന്നാല്‍ കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിങ്ങൾക്ക് അത് ഒരിക്കലും കാണാനാവില്ല"- ഗൗതം ഗംഭീര്‍ വ്യക്തമാക്കി.
-
Glad to see Pakistani players meet with indian players#INDvPAK #PAKvIND #pakvsind#IndiaVsPakistan #AsiaCup2023#ViratKohli𓃵 #BabarAzampic.twitter.com/g7FO1l829l
— Sajid ALi (@sajii_writes) September 1, 2023 " class="align-text-top noRightClick twitterSection" data="
">Glad to see Pakistani players meet with indian players#INDvPAK #PAKvIND #pakvsind#IndiaVsPakistan #AsiaCup2023#ViratKohli𓃵 #BabarAzampic.twitter.com/g7FO1l829l
— Sajid ALi (@sajii_writes) September 1, 2023Glad to see Pakistani players meet with indian players#INDvPAK #PAKvIND #pakvsind#IndiaVsPakistan #AsiaCup2023#ViratKohli𓃵 #BabarAzampic.twitter.com/g7FO1l829l
— Sajid ALi (@sajii_writes) September 1, 2023
കമ്രാനുമായി സൗഹൃദം: പാകിസ്ഥാന്‍റെ മുന്‍ താരമായിരുന്ന കമ്രാന്‍ അക്‌മലുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു (Gautam Gambhir On friendship with Kamran Akmal). "ഞാനും കമ്രാനും നല്ല സുഹൃത്തുക്കളാണ്. ഞാന്‍ അവനും അവന്‍ എനിക്കും ബാറ്റ് സമ്മാനമായി നല്‍കിയിട്ടുണ്ട്. കമ്രാന്‍ നല്‍കിയ ബാറ്റുകൊണ്ടാണ് ഞാന്‍ ഒരു സീസണ്‍ മുഴുവന്‍ കളിച്ചത്. അടുത്തിടെ ഞങ്ങള്‍ മണിക്കൂറുകളോളം സംസാരിച്ചിരുന്നു"- ഗൗതം ഗംഭീര്‍ പറഞ്ഞു.
സ്ലെഡ്‌ജിങ്ങില്‍ തെറ്റില്ല: മൈതാനത്ത് എതിര്‍ ടീമിലെ കളിക്കാരെ സ്ലെഡ്ജ് ചെയ്യുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ അതു വ്യക്തിപരമാവരുതെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു (Gautam Gambhir On sledging). "കളിക്കളത്തില്‍ നിങ്ങള്‍ക്ക് സ്ലെഡ്ജ് ചെയ്യാം. എന്നാല്‍ അതൊരിക്കലും വ്യക്തിപരമാവരുത്. ഒരു പരിധിയില്‍ കവിയുകയും അരുത്. ഒരാളുടെ കുടുംബത്തേയും അതിലേക്ക് വലിച്ചിഴക്കരുത്. ഓസ്ട്രേലിയക്കും പാകിസ്ഥാനുമൊക്കെ എതിരായ മത്സരങ്ങളില്‍ സ്ലെഡ്‌ജിങ് സാധാണമാണ്" - ഗൗതം ഗംഭീര്‍ പറഞ്ഞു നിര്‍ത്തി.