ETV Bharat / sports

Gautam Gambhir's Message To Team India 'റാങ്കിങ്ങിലെ ഒന്നാം സ്ഥാനം കൊണ്ട് ഒരു കാര്യവുമില്ല'; ലോകകപ്പ് നേടാന്‍ ഇന്ത്യ ഇക്കാര്യം ചെയ്യണമെന്ന് ഗംഭീര്‍ - ഇന്ത്യ vs ഓസ്‌ട്രേലിയ

India vs Australia : ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ മികച്ച മുന്നേറ്റത്തിന് ഓസ്‌ട്രേലിയയെ തറപറ്റിക്കണമെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍.

Gautam Gambhir Message to Team India  ODI World Cup 2023  Gautam Gambhir  ICC ODI Ranking  India vs Australia  ഗൗതം ഗംഭീര്‍  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs ഓസ്‌ട്രേലിയ  ഇന്ത്യ ഐസിസി ഏകദിന റാങ്കിങ്
Gautam Gambhir Message to Team India ODI World Cup 2023
author img

By ETV Bharat Kerala Team

Published : Sep 23, 2023, 4:53 PM IST

മുംബൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഒന്നാം ഏകദിനത്തിലെ വിജയത്തോടെ ഐസിസി ഏകദിന റാങ്കിങ്ങിലും (ICC ODI Ranking) ഒന്നാം സ്ഥാനത്ത് എത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു (India vs Australia). നേരത്തെ ടെസ്റ്റ്, ടി20 റാങ്കിങ്ങിലും ഒന്നാം സ്ഥാനത്തുള്ള ടീം ഇതോടെ റാങ്കിങ്ങില്‍ മൂന്ന് ഫോര്‍മാറ്റിലും തലപ്പത്ത് എത്തി. ഏകദിന ലോകകപ്പ് (ODI World Cup 2023) അടുത്തിരിക്കെ റാങ്കിങ്ങിലെ നേട്ടം ഇന്ത്യയ്‌ക്ക് ഊര്‍ജ്ജമാവുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ലോകകപ്പ് വിജയത്തിന് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം കൊണ്ട് വലിയ കാര്യമില്ലെന്നാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത്. അതിന് നിലവിലെ പരമ്പരയിലും തുടര്‍ന്നും ഓസ്‌ട്രേലിയയെ തറപറ്റിക്കുകയാണ് വേണ്ടതെന്നാണ് ഗംഭീര്‍ പറയുന്നത് (Gautam Gambhir's Message to Team India for ODI World Cup 2023). ഐസിസി ടൂര്‍ണമെന്‍റുകളുടെ ചരിത്രത്തില്‍ വമ്പന്‍ റെക്കോഡുള്ള ഓസീസിനെ തോല്‍പ്പിക്കുന്നത് ഇന്ത്യയ്‌ക്ക് ലോകകപ്പിലുള്ള യാത്ര മികച്ചതാക്കുമെന്നും ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു.

"നോക്കൂ, ഇക്കാര്യം ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് ലോകകപ്പ് നേടണമെങ്കിൽ ഓസ്‌ട്രേലിയയെ തോൽപ്പിക്കണം. അതിൽ യാതൊരു സംശയവുമില്ല.

2007-ൽ ടി20 ലോകകപ്പ് നേടുമ്പോള്‍, ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലിൽ നമ്മള്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. 2011-ൽ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയയെ തോൽപിച്ചായിരുന്നു മുന്നേറ്റം. ഐസിസി ടൂർണമെന്‍റുകളിലെ ഏറ്റവും ശക്തമായ ടീമാണ് ഓസ്‌ട്രേലിയ. റാങ്കിങ്ങിന്‍റെ കാര്യം മറന്നേക്കൂ, അതില്‍ ഒരു കാര്യവുമില്ല", ഗൗതം ഗംഭീര്‍ (Gautam Gambhir) വ്യക്തമാക്കി.

"റാങ്കിങ്ങില്‍ നിങ്ങൾ ഏത് സ്ഥാനത്തും ആകാം, ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്‍റുകളിലേക്ക് ഓസ്‌ട്രേലിയ എത്തുമ്പോള്‍, അവര്‍ക്ക് മികച്ച കളിക്കാരുണ്ടാവുമെന്നാണ് എനിക്ക് തോന്നുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാവും അവര്‍ എത്തുന്നത്. വലിയ ടൂര്‍ണമെന്‍റുകളില്‍ മികച്ച പ്രകടനം നടത്താനുള്ള കഴിവും അവര്‍ക്കുണ്ട്.

ഇന്ത്യ നേടിയ രണ്ട് ലോകകപ്പുകളിൽ, നോക്കൗട്ട് ഘട്ടത്തിൽ നമ്മള്‍ക്ക് ഓസ്‌ട്രേലിയയെ തോൽപ്പിക്കേണ്ടിവന്നിട്ടുണ്ട്. 2015-ലെ ലോകകപ്പ് നമുക്ക് ഓസ്‌ട്രേലിയയ്‌ക്ക് എതിരായ തോല്‍വിയോടെയാണ് നഷ്‌ടപ്പെട്ടത്. അതിനാല്‍ ഞാന്‍ വിശ്വസിക്കുന്നത് എന്തെന്നാല്‍, ഈ വർഷം ലോകകപ്പ് നേടണമെങ്കിൽ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മത്സരമാവും ഏറ്റവും പ്രധാനമാവുക.

ഈ ലോകകപ്പില്‍ നമ്മള്‍ അവര്‍ക്കെതിരെയാണ് തുടങ്ങുന്നത്. ആദ്യ മത്സരത്തില്‍ തന്നെ ഓസീസിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അതിലും മികച്ചൊരു തുടക്കമുണ്ടാവില്ല. അതിനാൽ ഓസ്‌ട്രേലിയയെ തോൽപ്പിക്കുന്നത് വളരെ വളരെ പ്രധാനമാണ്"- ഗംഭീര്‍ പറഞ്ഞു നിര്‍ത്തി. ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ ലോകകപ്പ് ജേതാവ് കൂടിയായ ഗംഭീറിന്‍റെ വാക്കുകള്‍.

അതേസമയം പാകിസ്ഥാനെ പിന്തള്ളിയാണ് ഇന്ത്യ ഏകദിന റാങ്കിങ്ങിലും ഒന്നാം നമ്പര്‍ ടീമായത്. 116 പോയിന്‍റോടെയാണ് ടീം തലപ്പത്ത് എത്തിയത്. രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാന് 115 പോയിന്‍റാണുള്ളത്.

ALSO READ: Mohammad Kaif on Mohammed Shami: 'മുഹമ്മദ് ഷമി ലോകത്തിലെ ഏറ്റവും അണ്ടറേറ്റഡ് പേസര്‍': മുഹമ്മദ് കൈഫ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.