ETV Bharat / sports

Gautam Gambhir and Irfan Pathan on Shubman Gill: 'അക്കാര്യം ഗില്‍ മെച്ചപ്പെടുത്തിയേ മതിയാവൂ' ; വമ്പന്‍ നിരീക്ഷണവുമായി ഗംഭീറും ഇര്‍ഫാനും

Shubman Gill technical flaw : ശുഭ്‌മാന്‍ ഗില്‍ തന്‍റെ സാങ്കേതികത മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഇന്ത്യയുടെ മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍

Gautam Gambhir and Irfan Pathan on Shubma Gill  Gautam Gambhir on Shubma Gill  Irfan Pathan on Shubma Gill  Shubma Gill  Shubman Gill technical flaw  Asia Cup 2023  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  ശുഭ്‌മാന്‍ ഗില്‍  ഗൗതം ഗംഭീര്‍  ഇര്‍ഫാന്‍ പഠാന്‍  ഇന്ത്യ vs പാകിസ്ഥാന്‍
Gautam Gambhir and Irfan Pathan on Shubma Gill
author img

By ETV Bharat Kerala Team

Published : Sep 3, 2023, 4:26 PM IST

മുംബൈ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിരാശാജനകമായ പ്രകടനമാണ് നടത്തിയിരുന്നത്. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടത് ശുഭ്‌മാന്‍ ഗില്ലിന്‍റെ (Shubman Gill) ബാറ്റിങ്ങാണ്. 32 പന്തുകള്‍ നേരിട്ട താരത്തിന് 10 റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. ഹാരിസ് റൗഫിന്‍റെ ഒരു ഫുള്‍ ലെങ്‌ത് ഡെലിവറി പ്രതിരോധിക്കാനുള്ള ഗില്ലിന്‍റെ ശ്രമം പാളുകയായിരുന്നു.

എഡ്‌ജായ പന്ത് ബാറ്റിനും പാഡിനും ഇടയിലൂടെ സ്റ്റംപിളക്കി. 23-കാരന്‍റെ ഈ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ താരങ്ങളായ ഗൗതം ഗംഭീറും ഇർഫാൻ പഠാനും. തന്‍റെ സാങ്കേതികത ശുഭ്‌മാന്‍ ഗില്‍ (Shubman Gill technical flaw) മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് ഇരു താരങ്ങളും പറയുന്നത്.(Gautam Gambhir and Irfan Pathan pointed out technical flaws in Shubman Gill)

23-കാരന്‍ തന്‍റെ സ്വാഭാവിക ഗെയിമിൽ നിന്നും വ്യത്യസ്തമായി കളിക്കേണ്ട ആവശ്യമില്ലെന്നും ഗൗതം ഗംഭീര്‍ (Gautam Gambhir) വ്യക്തമാക്കി. "ഗില്ലിന്‍റെ പുറത്താകല്‍ ഒരു സാങ്കേതിക പിഴവാണ്. പക്ഷേ, മറുവശത്ത് ധാരാളം വിക്കറ്റുകൾ നഷ്‌ടമായതിനാല്‍ അവന്‍ തന്‍റെ സ്വാഭാവിക ഗെയിമിൽ നിന്നും വ്യത്യസ്തമായി കളിക്കാൻ ശ്രമിച്ചുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ALSO READ: Pakistan Script Unique Asia Cup Record : ഇന്ത്യയുടെ 10 വിക്കറ്റുകളും വീഴ്‌ത്തി ; അപൂര്‍വ റെക്കോഡുമായി പാകിസ്ഥാന്‍

ആദ്യം രോഹിത് ശര്‍മയും പിന്നാലെ വിരാട് കോലിയും ശ്രേയസ് അയ്യരും പുറത്തായിരുന്നു. അതോടെ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ശ്രമിക്കുകയായിരുന്നു അവന്‍. അതൊരു നല്ല പന്തായിരുന്നു. പക്ഷേ ബാറ്റിനും പാഡിനും ഇടയിൽ ഇത്രയും വലിയ വിടവ് വച്ചുകൊണ്ടാണ് കളിക്കുന്നതെങ്കില്‍ നിലവാരമുള്ള ഒരു ബോളര്‍ക്ക് അത് മുതലെടുക്കാന്‍ കഴിയും. അതിനാല്‍ ശുഭ്‌മാന്‍ ഗിൽ ഇക്കാര്യത്തില്‍ പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്"- ഗൗതം ഗംഭീര്‍ പറഞ്ഞു.

ALSO READ: Gautam Gambhir Backs Ishan Kishan : രാഹുല്‍ എത്തുമ്പോള്‍ ഇഷാന്‍ പുറത്തെന്ന് കൈഫ് ; വായടപ്പിച്ച് ഗൗതം ഗംഭീര്‍

തന്‍റെ ഫ്രണ്ട് ഫൂട്ടുകൊണ്ട് ഗില്‍ ലൈന്‍ കവര്‍ ചെയ്യാതെയാണ് കളിക്കുന്നതെന്നാണ് ഇര്‍ഷാന്‍ പഠാന്‍ (Irfan Pathan) ചൂണ്ടിക്കാട്ടുന്നത്. അതിനായില്ലെങ്കില്‍ പേസർമാരുടെ പന്തിൽ താരം പുറത്താകാനുള്ള സാധ്യത കൂടുതലാണെന്നും ഇര്‍ഫാന്‍ പറഞ്ഞു. "ഗില്ലിന്‍റെ പുറത്താവല്‍ രീതി നോക്കൂ.

ALSO READ: Shoaib Akhtar Against Rohit Sharma : 'ഷഹീനെതിരെ അതിന് കഴിയുമെന്ന് തോന്നുന്നില്ല' ; രോഹിത്തിനെ വിമര്‍ശിച്ച് ഷൊയ്‌ബ് അക്‌തർ

തന്‍റെ ഫ്രണ്ട് ഫൂട്ട് കൊണ്ട് അവന്‍ ലൈന്‍ കവര്‍ ചെയ്യുന്നില്ലെന്ന് ഇതുകൊണ്ടാണ് ഞാൻ ആവർത്തിച്ച് പറയുന്നത്. അങ്ങനെ ചെയ്യാതിരിക്കുമ്പോള്‍ ഹാരിസ് റൗഫ് എറിഞ്ഞതിന് സമാനമായി പിച്ച് ചെയ്‌തതിന് ശേഷം മൂവ് ചെയ്യുന്ന ഫുള്ളര്‍ ലെങ്‌ത് ബോളുകള്‍ കളിക്കുന്നത് അല്‍പം പ്രയാസകരമായിരിക്കും" - ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.