ETV Bharat / sports

IND VS WI | സഞ്‌ജു സാംസണ്‍ ടീമില്‍, നാലാം ടി20യില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ് - സഞ്‌ജു സാംസണ്‍

ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് വിന്‍ഡീസ് പരമ്പരയിലെ നാലാം മത്സരം. മഴയും മോശം കാലാവസ്ഥയും കാരണം 45 മിനിട്ടോളം വൈകിയാണ് മത്സരം തുടങ്ങിയത്.

westindies vs india  IND VS WI  സഞ്‌ജു സാംസണ്‍  സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക്
IND VS WI | സഞ്‌ജു സാംസണ്‍ ടീമില്‍, നാലാം ടി20യില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ്
author img

By

Published : Aug 6, 2022, 9:00 PM IST

ഫ്ലോറിഡ: വെസ്‌റ്റീന്‍ഡീസിനെതിരായ നാലാം ടി20 യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ വിന്‍ഡീസ് ക്യാപ്‌ടന്‍ നിക്കാളാസ് പുരാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായി ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്‌ജു സാംസണ്‍ ഇടം നേടിയിട്ടുണ്ട്.

തുടര്‍ച്ചായായ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനായാണ് സഞ്‌ജു അന്തിമ ഇലവനിലേക്ക് എത്തിയത്. സ്‌പിന്നറായി അശ്വിന് പകരം രവി ബിഷ്ണോയ് ആണ് ഇന്ന് ഇടം പിടിച്ചത്. ഹാർദിക് പാണ്ഡ്യയ്ക്ക് പകരം അക്‌സർ പട്ടേലും ടീമില്‍ ഇടംപിടിച്ചു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇറങ്ങുന്നത്.

മഴയും മോശം കാലവസ്ഥയും മൂലം 45 മിനിട്ട് വൈകിയാണ് മത്സരത്തിന്‍റെ ടോസ് ഇട്ടത്. ഇന്ത്യന്‍ സമയം 7:30 നാണ് ടോസ് നിശ്ചയിച്ചിരുന്നത്. ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

അഞ്ച് മത്സര പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. പരമ്പര നേടാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ ഒപ്പമെത്താനാവും വിന്‍ഡീസ് ശ്രമം

ഇന്ത്യൻ ഇലവൻ: രോഹിത് ശർമ്മ, റിഷഭ് പന്ത്, സഞ്ജു സാംസൺ, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, അക്‌സര്‍ പട്ടേൽ, ഭുവനേശ്വര്‍ കുമാർ, രവി ബിഷ്ണോയ്, ആവേശ് ഖാൻ, അര്‍ഷ്‌ദീപ് സിങ്.

വെസ്‌റ്റിന്‍ഡീസ് ഇലവന്‍: ബ്രാൻഡൻ കിങ്, കൈൽ മേയേഴ്‌സ്, നിക്കോളാസ് പുരാൻ, റോവ്മാൻ പവൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ഡെവൺ തോമസ്, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബെഡ് മക്കോയ്, ഡൊമിനിക് ഡ്രേക്ക്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.