ETV Bharat / sports

മുൻ ഇംഗ്ലണ്ട് ബാറ്റർ ഗ്രഹാം തോർപ്പ് ഗുരുതരാവസ്ഥയിൽ; താരത്തിനായി പ്രാർഥിച്ച് ക്രിക്കറ്റ് ലോകം

ഇംഗ്ലണ്ട് ഇതിഹാസം ഗ്രഹാം തോർപ്പ് ഗുരുതരാവസ്ഥയിൽ, താരത്തിനായി പ്രാർത്ഥിച്ച് ക്രിക്കറ്റ് ലോകം

Graham Thorpe  ഗ്രഹാം തോർപ്പ്  Professional Cricketers' Association  മുൻ ഇംഗ്ലണ്ട് ബാറ്റർ ഗ്രഹാം തോർപ്പ് ഗുരുതരാവസ്ഥയിൽ  Former England batter Graham Thorpe admitted in hospital with serious ill  Former England batter Graham Thorpe seriously ill currently receiving treatment  England cricket team  graham thorp admitted in hospital  ഗ്രഹാം തോർപ്പ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍  former england batter
മുൻ ഇംഗ്ലണ്ട് ബാറ്റർ ഗ്രഹാം തോർപ്പ് ഗുരുതരാവസ്ഥയിൽ; താരത്തിനായി പ്രാർത്ഥിച്ച് ക്രിക്കറ്റ് ലോകം
author img

By

Published : May 10, 2022, 8:58 PM IST

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ ഗ്രഹാം തോർപ്പ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. പ്രൊഫഷണല്‍ ക്രിക്കറ്റേര്‍സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ക്രിക്കറ്റ് ലോകത്തെ ഇക്കാര്യം അറിയിച്ചത്. തോര്‍പ്പിന്‍റെ രോഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

'ഗ്രഹാം തോർപ്പ് ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്‍റെ രോഗനിർണയം ഈ ഘട്ടത്തിൽ വ്യക്തമല്ല, അയാളുടെ കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം ചേരുന്നു. അവരുടെ സ്വകാര്യതയാണ് ഇപ്പോൾ പ്രധാനം. ഞങ്ങൾ എല്ലാം കുടുംബത്തിനൊപ്പമുണ്ട്.' പിസിഎ പ്രസ്‌താവനയിൽ പറയുന്നു.

ആഷസ് തോല്‍വിക്ക് പിന്നാലെ ഇംഗ്ലീഷ് ബാറ്റിംഗ് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ഗ്രഹാം തോർപ്പ് അടുത്തിടെ അഫ്‌ഗാനിസ്ഥാന്‍ ടീമിന്‍റെ കോച്ചായി നിയമിതനായിരുന്നു. ഇംഗ്ലണ്ടിനായി 1993-2005 കാലഘട്ടത്തിലായി 100 ടെസ്റ്റുകള്‍ ഗ്രഹാം തോർപ്പ് കളിച്ചിട്ടുണ്ട്. 16 ശതകങ്ങളും 39 അര്‍ധശതകങ്ങളും സഹിതം 44.66 ശരാശരിയില്‍ 6,744 റണ്‍സ് നേടി. 200 ആണ് ഉയര്‍ന്ന സ്‌കോര്‍. വിരമിക്കലിന് ശേഷം ന്യൂ സൗത്ത് വെയ്‌ല്‍സ്, സറേ ടീമുകളേയും പരിശീലിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.