ധാക്ക : ബംഗ്ലാദേശിന്‍റെ മുൻ ഇടംകൈയ്യൻ സ്പിന്നർ മുഷറാഫ് ഹുസൈൻ അന്തരിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡാണ് (ബിസിബി) 40 കാരനായ ഹുസൈന്‍റെ വിയോഗം ട്വിറ്ററിലൂടെ അറിയിച്ചത്. മസ്തിഷ്ക കാൻസർ ബാധിച്ച താരം ഏറെ നാളായി ചികിത്സയിലായിരുന്നു.
2019 മാർച്ചിലാണ് അര്‍ബുദം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചിരുന്നു. 2020 നവംബറില്‍ രോഗം വീണ്ടുമെത്തി. 1981-ൽ ധാക്കയിൽ ജനിച്ച ഹുസൈൻ 2008-നും 2016-നും ഇടയിൽ ബംഗ്ലാദേശിനായി അഞ്ച് ഏകദിന മത്സരങ്ങൾ കളിച്ച് നാല് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
also read: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആൺകുഞ്ഞ് മരിച്ചു
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് ഹുസൈന്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മൂവായിരം റണ്‍സും 300 വിക്കറ്റും എന്ന നേട്ടം കൈവരിച്ചിട്ടുള്ള ഏഴ് ബംഗ്ലാദേശ് താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഹുസൈന്‍. 112 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറികളും 16 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെ 3305 റണ്‍സ് നേടിയ താരം 392 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്.