ETV Bharat / sports

വില്ലോ മരമില്ല; പ്രതിസന്ധിയിലായി കശ്‌മീരിലെ ക്രിക്കറ്റ് ബാറ്റ് വ്യവസായം - കശ്‌മീരിലെ ക്രിക്കറ്റ് ബാറ്റ് വ്യവസായം

രാജ്യത്ത് പ്ലൈവുഡ് വ്യവസായം കുതിച്ചുയർന്നതോടെ വില്ലോ മരങ്ങൾക്ക് പകരം പൈൻ മരങ്ങൾ കർഷകർ കൂടുതലായി നട്ടുവളർത്തുന്നതിനാലാണ് കശ്‌മീരിൽ വില്ലോ മരങ്ങൾക്ക് വലിയ രീതിയിൽ ക്ഷാമം അനുഭവപ്പെടുന്നത്

cricket bat makers  Fewer Willows worry Kashmirs cricket bat makers  കശ്‌മീർ ക്രിക്കറ്റ് ബാറ്റ് നിർമ്മാണം  വില്ലോ മരങ്ങൾ  കശ്‌മീരിലെ ബാറ്റ് നിർമ്മാണം പ്രതിസന്ധിയിൽ  കശ്‌മീരിലെ ബാറ്റ് വ്യവസായം  cricket bat industry in kashmir  Kashmir made cricket bats  വില്ലോ മരങ്ങളുടെ അഭാവം  ജമ്മുകശ്‌മീർ  കാശ്‌മീരിൽ ബാറ്റ് നിർമ്മാണം  Cricket Bat making in Kashmir
വില്ലോ മരമില്ല; പ്രതിസന്ധിയിലായി കശ്‌മീരിലെ ക്രിക്കറ്റ് ബാറ്റ് വ്യവസായം
author img

By

Published : Oct 11, 2022, 4:10 PM IST

സംഗം(ജമ്മുകശ്‌മീർ): രാജ്യത്ത് ഏറ്റവുമധികം ക്രിക്കറ്റ് ബാറ്റുകൾ നിർമിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ജമ്മുകശ്‌മീർ. പ്രതിവർഷം ഒരു ദശലക്ഷം ബാറ്റുകളെങ്കിലും കശ്‌മീരിൽ നിർമിക്കുന്നു എന്നാണ് കണക്ക്. ബാറ്റ് നിർമാണത്തിന് ഉപയോഗിക്കുന്ന വില്ലോ മരങ്ങൾ ധാരാളമായി ഉള്ളതിനാലാണ് കശ്‌മീരിൽ ബാറ്റ് നിർമാണം പ്രധാന വ്യവസായമായി മാറിയത്. എന്നാൽ ഇന്ന് ബാറ്റ് നിർമാണ മേഖലയിൽ കശ്‌മീരിന്‍റെ പഴയ പ്രതാപം നശിച്ചുകൊണ്ടിരിക്കുകയാണ്.

വില്ലോ തോട്ടങ്ങൾ കശ്‌മീരിൽ കുറഞ്ഞു വരുന്നു എന്നതാണ് ഇതിന്‍റെ പ്രധാന കാരണം. വില്ലോ മരങ്ങളുടെ അഭാവം കശ്‌മീരിലെ പ്രശസ്‌തമായ ക്രിക്കറ്റ് ബാറ്റ് വ്യവസായത്തെ ബാധിക്കുകയും ക്രിക്കറ്റിന് ഏറെ പ്രധാന്യമുള്ള ഇന്ത്യയിൽ സ്വദേശീയമായി നിർമിച്ച ബാറ്റുകളുടെ ലഭ്യത കുറയുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയാണ് ഭാവിയിൽ നിലനിൽക്കുന്നത്.

10,000 ത്തിലധികം ആളുകളാണ് കശ്‌മീരിലെ ബാറ്റ് നിർമാണ മേഖലയിൽ തൊഴിൽ ചെയ്യുന്നത്. വില്ലോ തടിയുടെ ക്ഷാമം വരുന്നതോടെ ബാറ്റ് നിർമാണം തടസപ്പെട്ടാൽ ഇത്രത്തോളം പേർക്ക് തങ്ങളുടെ തൊഴിൽ നഷ്‌ടപ്പെടുന്ന സാഹചര്യവുമുണ്ടാകും. കശ്‌മീരിൽ നിർമിക്കുന്ന ബാറ്റുകളിൽ കൂടുതലും ഇവിടെയെത്തുന്ന ടൂറിസ്റ്റുകളാണ് വാങ്ങുന്നത്. ബാക്കിയുള്ളവ മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു.

അതേസമയം വില്ലോ മരങ്ങളുടെ ക്ഷാമം തുടർന്നാൽ വരും വർഷങ്ങളിൽ കശ്‌മീരിലെ ബാറ്റ് വ്യവസായം നിലയ്‌ക്കുമെന്ന് സംഗം ഗ്രാമത്തിലെ ക്രിക്കറ്റ് ബാറ്റ് നിർമാണ കമ്പനിയുടെ ഉടമ ഫൗസുൽ കബീർ പറയുന്നു. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ഐസിസി ടി20 ലോകകപ്പിൽ കശ്‌മീർ വില്ലോ ബാറ്റുകൾ അവതരിപ്പിച്ചതിന് ശേഷം ആവശ്യക്കാർ വർധിച്ചതായും കബീർ വ്യക്‌തമാക്കി.

കശ്‌മീരിലെ കഠിനമായ ശൈത്യകാലത്ത് വിറകിന്‍റെ ലഭ്യതക്കായി 19-ആം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ബ്രിട്ടീഷുകാരാണ് പതിനായിരക്കണക്കിന് വില്ലോ മരങ്ങൾ ഇവിടെ നട്ടുപിടിപ്പിച്ചത്. പതിറ്റാണ്ടുകൾക്ക് ശേഷം പ്രദേശവാസികൾ വില്ലോ മരങ്ങൾ നട്ടുപിടിപ്പിക്കാനും അതിന്‍റെ തടി ക്രിക്കറ്റ് ബാറ്റുകളുടെ നിർമാണത്തിന് ഉപയോഗിക്കാനും തുടങ്ങി.

എന്നാൽ വർഷങ്ങളായി ഈ മേഖലയിലെ കർഷകർ മുറിച്ചുമാറ്റുന്ന വില്ലോയുടെ സ്ഥാനത്ത് പൈൻ മരങ്ങളാണ് വച്ചുപിടിപ്പിക്കുന്നത്. രാജ്യത്ത് പ്ലൈവുഡ് വ്യവസായം കുതിച്ചുയരുന്നതിനാലാണ് അതിവേഗം വളരുന്ന പൈൻ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്. വില്ലോ മരങ്ങളുടെ ലഭ്യതക്കുറവ് ഭാവിയിൽ ഇവിടുത്തെ ബാറ്റ് വ്യവസായത്തെ മോശമായ രീതിയിൽ തന്നെ ബാധിച്ചേക്കും, കബീർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.