ETV Bharat / sports

പരിക്ക് അലോസരപ്പെടുത്തുന്നു; കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ സന്തോഷകരമെന്നും ഡു പ്ലെസിസിസ്

ആരാധകര്‍ നല്‍കിയ പിന്തുണയ്ക്കും പ്രാര്‍ഥനയ്ക്കും നേരത്ത തന്നെ സോഷ്യല്‍ മീഡിയയിലൂടെ താരം നന്ദിയറിച്ചിരുന്നു.

Faf du Plessis  Faf du Plessis with his family  Former South Africa captain  South Africa captain  ഡു പ്ലെസിസിസ്  പരിക്ക്  ഡു പ്ലെസിസിസ് കുടുംബം
പരിക്ക് അലോസരപ്പെടുത്തുന്നു; കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ സന്തോഷകരമെന്നും ഡു പ്ലെസിസിസ്
author img

By

Published : Jul 1, 2021, 9:39 AM IST

കേപ്‌ടൗണ്‍: പാകിസ്ഥാൻ സൂപ്പർ ലീഗിനിടെയേറ്റ പരിക്കില്‍ നിന്നും സുഖപ്പെട്ട് വരുന്നതായി മുന്‍ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസിസിസ്. തലയ്ക്കേറ്റ പരിക്കിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുന്നില്ലെങ്കിലും കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ഓര്‍മക്കുറവടക്കമുള്ള പ്രശ്നങ്ങള്‍ ഡു പ്ലെസിസിസിനെ അലട്ടിയിരുന്നു. നിലവില്‍ ഇതില്‍ നിന്നും താരം മോചിതനായിട്ടുണ്ട്.

also read: ലങ്കയുടെ ഫിറ്റ്നസ് ടെസ്റ്റിനെ വിമർശിച്ച് മലിംഗ

ആരാധകര്‍ നല്‍കിയ പിന്തുണയ്ക്കും പ്രാര്‍ഥനയ്ക്കും നേരത്ത തന്നെ സോഷ്യല്‍ മീഡിയയിലൂടെ താരം നന്ദിയറിച്ചിരുന്നു. പിഎസ്എല്ലില്‍ ജൂണ്‍ 12ന് നടന്ന പെഷവാർ സാൽമിയും ക്വെറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഡു പ്ലെസിസിന് പരിക്കേറ്റത്.

ഫീല്‍ഡ് ചെയ്യുന്നതിനിടെ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിലെ സഹതമാരമായ മുഹമ്മദ് ഹസ്നൈനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹുസ്നൈന്‍റെ കാൽമുട്ട് ഡുപ്ലെസിസിന്‍റെ തലയിലാണ് ശക്തിയില്‍ ഇടിച്ചത്. പിഎസ് എല്ലില്‍ പങ്കെടുക്കും മുമ്പ് ഐപിഎല്ലിലും താരം കളിച്ചിരുന്നു. ചെന്നൈക്ക് വേണ്ടിയാണ് 36 കാരനായ വലങ്കയ്യന്‍ ബാറ്റ്സ്മാന്‍ കളത്തിലിറങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.