മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ ടീമിന്‍റെ ഉപദേശകനായി നിയമിച്ച് ഐ.പി.എല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഡല്‍ഹി ഫ്രാഞ്ചൈസി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
BREAKING: Tigers, say hello to our Royal Bengal Tiger!
— Delhi Capitals (@DelhiCapitals) March 14, 2019 " class="align-text-top noRightClick twitterSection" data="
We're delighted to welcome @SGanguly99 to Delhi Capitals, in the role of an Advisor. #ThisIsNewDelhi #DelhiCapitals pic.twitter.com/TUt0Aom5MR
">BREAKING: Tigers, say hello to our Royal Bengal Tiger!
— Delhi Capitals (@DelhiCapitals) March 14, 2019
We're delighted to welcome @SGanguly99 to Delhi Capitals, in the role of an Advisor. #ThisIsNewDelhi #DelhiCapitals pic.twitter.com/TUt0Aom5MRBREAKING: Tigers, say hello to our Royal Bengal Tiger!
— Delhi Capitals (@DelhiCapitals) March 14, 2019
We're delighted to welcome @SGanguly99 to Delhi Capitals, in the role of an Advisor. #ThisIsNewDelhi #DelhiCapitals pic.twitter.com/TUt0Aom5MR
ദാദയുടെ ആരാധകർക്ക് ഏറെ ആവേശം നല്‍കുന്ന വാർത്തയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് പ്രഖ്യാപിച്ചത്. ഡല്‍ഹിയുടെ പരിശീലകൻ ഓസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിങ്ങാണ്. പോണ്ടിങും ഗാംഗുലിയും ഒന്നിച്ച്പ്രവർത്തിക്കാൻ പോകുന്നു എന്നതാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും കൂടുതല്‍ ആവേശത്തിലാഴ്ത്തുന്നത്. ക്രിക്കറ്റ് കളിച്ച് കൊണ്ടിരുന്ന സമയത്ത് പ്രധാന എതിരാളികളായിരുന്ന ഇരുവരുടെയും സേവനം ഒരുമിച്ച് ലഭിക്കുന്നത് ഡല്‍ഹി ക്യാപിറ്റല്‍സിന് ഗുണം ചെയ്യും.
ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലേക്ക് എത്തുമ്പോഴും കിരീടത്തിനടുത്തേക്ക് വലിയ മുന്നേറ്റം നടത്താൻ ഡല്‍ഹിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പരിചയ സമ്പന്നനായ ഗാംഗുലിയുടെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്ന് ഫ്രാഞ്ചൈസി ചെയർമാൻ പാർത്ഥിവ് ജിൻഡാല്‍ പറഞ്ഞു. ടീമിനൊപ്പം ചേരാൻ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് സൗരവ് ഗാംഗുലിയും പ്രതികരിച്ചു.
ഇന്ത്യൻ യുവതാരം ശ്രേയസ്അയ്യരാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നായകൻ. ശിഖർ ധവാൻ, പൃഥ്വി ഷാ, റിഷഭ് പന്ത്, ഹനുമ വിഹാരി, ഇഷാന്ത് ശർമ ഉൾപ്പെടെ മികച്ച താരനിരയുമായാണ് ഡല്‍ഹി ഈ സീസണില്‍ ഇറങ്ങുന്നത്. മാർച്ച് 24 ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആദ്യ പോരാട്ടം.