ലണ്ടന്‍: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം. എട്ട് റണ്‍സിനാണ് ഇന്ത്യ വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 148 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും 27 പന്തില്‍ 24* റണ്‍സ് നേടുകയും ചെയ്ത ദീപ്തി ശര്‍മ, 38 പന്തില്‍ 48 റണ്‍സടിച്ച ഷഫാലി വര്‍മ, നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ പൂനം യാദവ് എന്നിവരുടെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
also read: പെനാൽട്ടി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ കീഴടക്കി, യൂറോ കപ്പ് ഇറ്റലിയ്ക്ക്
ഹർമൻപ്രീത് കൗര്‍ (25 പന്തില്‍ 31) , സ്മൃതി മന്ദാന (16 പന്തില്‍ 20), റിച്ച ഘോഷ് (8*), സ്നേഹ റാണ (8*) എന്നിങ്ങനെയാണ് ഇന്ത്യന്‍ നിരയില്‍ മറ്റ് താരങ്ങളുടെ സംഭാവന. ഇംഗ്ലണ്ടിനായി നാറ്റ് സ്കൈവർ നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഫ്രേയ ഡേവിസ്, സാറ ഗ്ലെന്‍, മാഡി വില്ലിയേഴ്സ് എന്നിവരും ഓരോ വിക്കറ്റുകള്‍ കണ്ടെത്തി.
ടാമി ബ്യൂമൗണ്ട് 50 പന്തില്‍ 59 റണ്‍സും ക്യാപ്റ്റന്‍ ഹെതർ നൈറ്റ് 28 പന്തില്‍ 30 റണ്‍സും നേടി. 12 പന്തില്‍ 11 റണ്‍സെടുത്ത ആമി ജോണ്‍സ് മാത്രമാണ് രണ്ടക്കം കടന്ന മാറ്റൊരു താരം. നാല് താരങ്ങളെ റണ്ണൗട്ടാക്കിയാണ് ഇന്ത്യ തിരിച്ചയച്ചത്. അതേസമയം ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു.