ലോര്‍ഡ്‌സ് : ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട് (England vs New Zealand ODI Series). ലോര്‍ഡ്‌സില്‍ (Lord's) നടന്ന പരമ്പരയിലെ നാലാമത്തെയും അവസാനത്തേയും മത്സരത്തില്‍ കിവീസിനെ 100 റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ട് തകര്‍ത്തത് (England vs New Zealand Final ODI Result). മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 38.2 ഓവറില്‍ 211 റണ്‍സില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു (England vs New Zealand Fourth ODI Score).
312 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡിന് തുടക്കം തന്നെ പാളി. 52 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആദ്യ മൂന്ന് വിക്കറ്റും അവര്‍ക്ക് നഷ്‌ടമായിരുന്നു. ഡെവോണ്‍ കോണ്‍വേ (7), വില്‍ യങ് (24), ഡാരില്‍ മിച്ചല്‍ (4) എന്നിവരെയാണ് കിവീസിന് ആദ്യം നഷ്‌ടപ്പെട്ടത്.
-
England complete a 3-1 series victory with a big win ⚡#ENGvNZ 📝: https://t.co/c3o5NxAsQh pic.twitter.com/vPYVWoBNsH
— ICC (@ICC) September 15, 2023 " class="align-text-top noRightClick twitterSection" data="
">England complete a 3-1 series victory with a big win ⚡#ENGvNZ 📝: https://t.co/c3o5NxAsQh pic.twitter.com/vPYVWoBNsH
— ICC (@ICC) September 15, 2023England complete a 3-1 series victory with a big win ⚡#ENGvNZ 📝: https://t.co/c3o5NxAsQh pic.twitter.com/vPYVWoBNsH
— ICC (@ICC) September 15, 2023
ഹെൻറി നിക്കോള്‍സിന്‍റെ 41 റണ്‍സ് പ്രകടനമാണ് സന്ദര്‍ശകരെ നൂറ് കടത്തിയത്. നായകന്‍ ടോം ലാഥമിന് മികവിലേക്ക് ഉയരാനായില്ല. ഏഴാം നമ്പറിലെത്തിയ രചിന്‍ രവീന്ദ്രയുടെ അര്‍ധസെഞ്ച്വറി പ്രകടനമാണ് കിവീസിന്‍റെ തോല്‍വി ഭാരം കുറച്ചത്.
48 പന്തില്‍ 61 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയെ ആയിരുന്നു അവസാനം കിവീസിന് നഷ്‌ടമായത്. പരിക്കേറ്റ വെറ്ററന്‍ പേസര്‍ ടിം സൗത്തി മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ എത്തിയിരുന്നില്ല. ഇംഗ്ലണ്ടിനായി പന്തെറിഞ്ഞ മൊയീന്‍ അലി മത്സരത്തില്‍ നാല് വിക്കറ്റാണ് നേടിയത്.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഡേവിഡ് മലാന്‍റെ (Dawid Malan) സെഞ്ച്വറിയുടെ കരുത്തിലാണ് 9 വിക്കറ്റ് നഷ്‌ടത്തില്‍ 311 റണ്‍സ് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിക്ക് അരികില്‍ വീണതിന്‍റെ ക്ഷീണം മാറ്റുന്ന പ്രകടനമായിരുന്നു ലോര്‍ഡ്‌സില്‍ മലാന്‍ നടത്തിയത്. ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ അവര്‍ക്ക് ജോണി ബെയര്‍സ്റ്റോയെ (13) നഷ്‌ടമായി.
മൂന്നാം നമ്പറിലെത്തിയ ജോ റൂട്ടിനെ കൂട്ടുപിടിച്ച് മലാന്‍ തന്നെയാണ് ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തിയത്. 21-ാം ഓവറില്‍ സ്‌കോര്‍ 107ല്‍ നില്‍ക്കെ 40 പന്തില്‍ 29 റണ്‍സ് നേടിയ റൂട്ട് പുറത്തായി. പിന്നാലെയെത്തിയ ഹാരി ബ്രൂക്കിന് (10) അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനും സാധിച്ചില്ല.
മറുവശത്ത് നിലയുറപ്പിച്ച് കളിച്ച മലാന്‍ 114 പന്തില്‍ 127 റണ്‍സ് നേടിയാണ് മടങ്ങിയത്. ജോസ് ബട്‌ലര്‍ (36), ലിയാം ലിവിങ്‌സ്റ്റണ്‍ (28) എന്നിവരും ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം നടത്തി. ന്യൂസിലന്‍ഡിന് വേണ്ടി രചിന്‍ രവീന്ദ്ര നാല് വിക്കറ്റ് നേടി.