ETV Bharat / sports

'വീട്ടിലേക്ക് മടങ്ങുന്നു; എല്ലാവർക്കും നന്ദി'; ഹൃദയഭേദകമായി സഞ്‌ജുവിന്‍റെ കുറിപ്പ്

ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പരയില്‍ ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡില്‍ മാത്രം ഉള്‍പ്പെട്ട സഞ്‌ജു സാംസണ്‍ അവസരം ലഭിക്കാതെ നാട്ടിലേക്ക് മടങ്ങുന്നു

England vs India  sanju samson  sanju samson Facebook post  സഞ്‌ജു സാംസണ്‍  സഞ്‌ജു സാംസണ്‍ ഫേസ്‌ബുക്ക് പോസ്റ്റ്  ഇന്ത്യ vs ഇംഗ്ലണ്ട്  BCCI  ബിസിസിഐ
'വീട്ടിലേക്ക് മടങ്ങുന്നു; എല്ലാവർക്കും നന്ദി'; ഹൃദയഭേദകമായി സഞ്‌ജുവിന്‍റെ കുറിപ്പ്
author img

By

Published : Jul 8, 2022, 1:44 PM IST

സതാംപ്‍ടണ്‍: ഇംഗ്ലണ്ടിന് എതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ അവസരം ലഭിക്കാത്തതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങുകയാണ് എന്ന് മലയാളി താരം സഞ്‌ജു സാംസണ്‍. ഇക്കാര്യം അറിയിച്ചുള്ള താരത്തിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്‌ ആരാധകർക്ക് ഹൃദയഭേദകമായി. 'വീട്ടിലേക്ക് മടങ്ങുന്നു; എല്ലാവർക്കും നന്ദി' എന്നാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി സഞ്‌ജു കുറിച്ചത്.

ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പരയില്‍ ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡില്‍ മാത്രമാണ് സഞ്‌ജുവിനെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സതാംപ്‌ടണില്‍ നടന്ന മത്സരത്തിനുള്ള പ്ലേയിങ് ഇലവനില്‍ താരം തഴയപ്പെട്ടു. ഇതോടെ സഞ്‌ജു ടി20 ലോകകപ്പില്‍ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ആരാധകർ.

ബിസിസിഐക്ക് എതിരെ രൂക്ഷമായ ഭാഷയിലാണ് പല ആരാധകരും സഞ്‌ജുവിന്‍റെ പോസ്റ്റില്‍ പ്രതികരിച്ചിരിക്കുന്നത്. അയർലൻഡിനെതിരെ മികച്ച പ്രകടനമാണ് സഞ്‌ജു കാഴ്‌ചവച്ചത്. എന്നിട്ടും തൊട്ടടുത്ത കളിയിൽ തഴയപ്പെട്ടു. ഈ ഗതികേട് അധികമാർക്കും സംഭവിച്ചിട്ടില്ലെന്നും ആരാധകര്‍ പറയുന്നു.

England vs India  sanju samson  sanju samson Facebook post  സഞ്‌ജു സാംസണ്‍  സഞ്‌ജു സാംസണ്‍ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്  ഇന്ത്യ vs ഇംഗ്ലണ്ട്
സഞ്‌ജുവിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്

മലയാളി ആരാധകർ മാത്രമല്ല താരത്തിന് പിന്തുണയുമായി എത്തിയതെന്നും ശ്രദ്ധേയമാണ്. ഇംഗ്ലണ്ടിന് എതിരായ മൂന്ന് ടി20യിലും ഇഷാന്‍ കിഷന് അവസരമുണ്ട്. ഇക്കാരണത്താല്‍ തന്നെ കഴിഞ്ഞ മത്സരത്തില്‍ സഞ്‌ജുവിനെ ഉള്‍പ്പെടുത്താമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ ആരാധകര്‍ ബിസിസിഐ സഞ്‌ജുവിന്‍റെ പ്രതിഭ തകര്‍ക്കുകയാണെന്നും വിമര്‍ശിച്ചു.

അയർലന്‍ഡിന് എതിരായ ടി20 പരമ്പരയില്‍ ലഭിച്ച അവസരം സഞ്‌ജു മുതലാക്കിയിരുന്നു. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ താരം 42 പന്തില്‍ 9 ഫോറും നാല് സിക്‌സറും സഹിതം 77 റണ്‍സാണ് അടിച്ച് കൂട്ടിയത്. അതേസമയം ജൂലൈയില്‍ വിന്‍ഡീസിന് എതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ സഞ്‌ജുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിഖര്‍ ധവാന് കിഴിലാണ് ഇന്ത്യ വിന്‍ഡീസിന് എതിരെ കളിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.