ETV Bharat / sports

മൊട്ടേരയില്‍ വീണ്ടും പിച്ച് കളിക്കുന്നു; ഇംഗ്ലണ്ട് 205ന് പുറത്ത്, ഇന്ത്യ ഒരു വിക്കറ്റിന് 24 - motera test update

ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 78 റണ്‍സെന്ന നിലയില്‍ പ്രതിസന്ധിയിലായ ഇംഗ്ലണ്ടിനെ ഡ്വാന്‍ ലോറന്‍സും അര്‍ദ്ധസെഞ്ച്വറി നേടിയ ബെന്‍ സ്റ്റോക്‌സുമാണ് കരകയറ്റിയത്

മൊട്ടേര ടെസ്റ്റ് അപ്പ്‌ഡേറ്റ്  അക്‌സറിന് നാല് വിക്കറ്റ് വാര്‍ത്ത  motera test update  axar with four wicket news
മൊട്ടേര
author img

By

Published : Mar 4, 2021, 6:36 PM IST

അഹമ്മദാബാദ്: മൊട്ടേരയില്‍ രണ്ടാം തവണയും ഇംഗ്ലണ്ടിന് മോശം തുടക്കം. ഇന്ത്യക്കെതിരെ നാലാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ആദ്യ ദിനം 205 റണ്‍സെടുത്ത് പുറത്തായി. അവസാനം വിവരം ലഭിക്കുമ്പോള്‍ മറുപടി ബാറ്റിങ് ആരംഭിച്ച ആതിഥേയരായ ഇന്ത്യ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 24 റണ്‍സെടുത്തു. എട്ട് റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയും 15 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. ആന്‍ഡേഴ്‌സണിന്‍റെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്തില്‍ ശുഭ്‌മാന്‍ ഗില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി റണ്ണൊന്നും എടുക്കാതെ പുറത്തായി.

ഇന്ത്യയുടെ സ്‌പിന്‍ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ ഇംഗ്ലണ്ട് തകരുന്ന കാഴ്‌ചയാണ് മൊട്ടേര കണ്ടത്. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 78 റണ്‍സെന്ന നിലയില്‍ പ്രതിസന്ധിയിലായ ഇംഗ്ലണ്ടിനെ അര്‍ദ്ധസെഞ്ച്വറിയോടെ 55 റണ്‍സെടുത്ത ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും 46 റണ്‍സെടുത്ത ഡ്വാന്‍ ലോറന്‍സുമാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്നാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

നാല് വിക്കറ്റ് വീഴ്‌ത്തിയ അക്‌സര്‍ പട്ടേലും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ രവി അശ്വിനും സ്‌പിന്‍ തന്ത്രങ്ങളുമായി തിളങ്ങിയ ആദ്യ ദിനത്തില്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും പേസര്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

മൊട്ടേരയില്‍ പുരോഗമിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ടീം ഇന്ത്യക്ക് നിര്‍ണായകമാണ്. മത്സരത്തില്‍ സമനിലയെങ്കിലും സ്വന്തമാക്കിയാല്‍ ഇന്ത്യ ലോഡ്‌സില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ പ്രവേശിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.