അഹമ്മദാബാദ്: ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പേസറെന്ന നേട്ടം സ്വന്തമാക്കാന്‍ ഇശാന്ത് ശര്‍മ. മൊട്ടേരയില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിനായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാന്‍ ഇറങ്ങിയാല്‍ ഇശാന്തിന് ഈ നേട്ടം സ്വന്തമാക്കാം. ഇതിന് മുമ്പ് മുന്‍ ഇന്ത്യന്‍ നായകന് കപില്‍ ദേവാണ് ഈ നേട്ടം സ്വന്തമാക്കിയത്.
കൂടുതല്‍ വായനക്ക്: 300 വിക്കറ്റ് നേട്ടവുമായി ഇശാന്ത്; ടീം ഇന്ത്യക്ക് 420 റണ്‍സ് വിജയ ലക്ഷ്യം
ഇന്ത്യന്‍ പേസര്‍ കൂടിയായ കപില്‍ 131 ടെസ്റ്റുകളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ് 434 വിക്കറ്റുകള്‍ വീഴ്ത്തി. ഇതിനകം 99 ടെസ്റ്റുകള്‍ കളിച്ച ഇശാന്തിന്റെ അക്കൗണ്ടില്‍ 302 വിക്കറ്റുകളാണ് ഉള്ളത്. ചെപ്പോക്കില്‍ നടന്ന ആദ്യ ടെസ്റ്റിലാണ് ഇശാന്ത് 300 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 2007-ല്‍ ബംഗ്ലാദേശിനെതിരായ ധാക്ക ടെസ്റ്റിലൂടെയാണ് ഇശാന്ത് അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചത്. ബുധനാഴ്ച നടക്കാനിരിക്കുന്ന പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റിനായി ഇരു ടീമുകളും ഇതിനകം അഹമ്മദാബാദില്‍ എത്തിക്കഴിഞ്ഞു.