ചെന്നൈ: സെഞ്ച്വറിയോടെ 150 റണ്‍സ് സ്വന്തമാക്കിയ ഓപ്പണര്‍ രോഹിത് ശര്‍മയുടെ കരുത്തില്‍ 200 കടന്ന് ടീം ഇന്ത്യ. അവസാനം വിവരം ലഭിക്കുമ്പോള്‍ ടീം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 230 റണ്‍സെടുത്തു. 130 പന്തില്‍ 100 റണ്‍സ് കടന്ന രോഹിത് അവസാനം വിവരം ലഭിക്കുമ്പോള്‍ 150 റണ്‍സെടുത്തു. 17 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു രോഹിതിന്‍റെ ഇന്നിങ്സ്.
അര്‍ദ്ധസെഞ്ച്വറിയോടെ 59 റണ്‍സെടുത്ത ഉപനായകന്‍ അജിങ്ക്യാ രഹാനെയാണ് കൂടെയുള്ളത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 144 റണ്‍സ് സ്‌കോര്‍ ബോഡില്‍ കൂട്ടിച്ചേര്‍ത്തു.
-
It's been a HITMAN show here at The Chepauk as he brings up his 150 💪💪@Paytm #INDvENG pic.twitter.com/T0lil7esxe
— BCCI (@BCCI) February 13, 2021 " class="align-text-top noRightClick twitterSection" data="
">It's been a HITMAN show here at The Chepauk as he brings up his 150 💪💪@Paytm #INDvENG pic.twitter.com/T0lil7esxe
— BCCI (@BCCI) February 13, 2021It's been a HITMAN show here at The Chepauk as he brings up his 150 💪💪@Paytm #INDvENG pic.twitter.com/T0lil7esxe
— BCCI (@BCCI) February 13, 2021
ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 86 റണ്‍സെന്ന നിലയില്‍ പ്രതിരോധത്തിലായ ടീം ഇന്ത്യയെ കരകയറ്റിയത് ഇരുവരും ചേര്‍ന്നാണ്. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ടീം ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. രണ്ടാമത്തെ ഓവറില്‍ റണ്ണൊന്നും എടുക്കാതെ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ പുറത്തായി. പിന്നാലെ 21 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരെയും റണ്ണൊന്നും എടുക്കാതെ നായകന്‍ വിരാട് കോലിയും പവലിയനിലേക്ക് മടങ്ങി.
ഇംഗ്ലണ്ടിന് വേണ്ടി ജാക്ക് ലീച്ച്, മോയിന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.