ബ്രിസ്റ്റോള്‍: വനിത വിഭാഗം ടെസ്റ്റ് മത്സരങ്ങള്‍ക്കായി പുതിയ പിച്ച് വേണമെന്ന ആവശ്യം നിരാകരിച്ചതായി പരാതി. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ബ്രിസ്റ്റോള്‍ ടെസ്റ്റിന് പിച്ച് അനുവദിച്ചതില്‍ അപാകതയുള്ളതായ വിവരങ്ങളാണ് പുറത്തുവരുന്നത്. പുതിയ പിച്ചില്‍ മത്സരം നടത്തണമെന്ന് ഇരു ടീമുകളും ആവശ്യപെട്ടിട്ടും പരിഗണിച്ചില്ലെന്നാണ് ആരോപണം.
ബ്രിസ്റ്റോളില്‍ അവസാനിച്ച വനിത ടെസ്റ്റിനായി 2019ല്‍ ആഷസില്‍ ഉപയോഗിച്ച പിച്ചാണ് അനുവദിച്ചതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇംഗ്ലീഷ് വനിത ടീം നായിക ഹീത്തര്‍ നൈറ്റ് ഉള്‍പ്പടെയാണ് ഈ വാദം ഉന്നയിക്കുന്നത്.
ഈ പിച്ചില്‍ കഴിഞ്ഞ ആഴ്‌ച ടി20 മത്സരവും നടന്നിരുന്നു. ബ്രിസ്റ്റോള്‍ ടെസ്റ്റില്‍ ടീം ഇന്ത്യ ഫോളോ ഓണ്‍ വഴങ്ങിയെങ്കിലും മത്സരം സമനിലയില്‍ അവസാനിച്ചു. ഇതിന് പിന്നാലെയാണ് പിച്ചുമായി ബന്ധപ്പെട്ട പരാതികള്‍ കൊഴുക്കുന്നത്.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പുതുമുഖങ്ങളുമായി ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിറങ്ങിയ ടീം ഇന്ത്യ വീരോചിത സമനിലയാണ് വഴങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 396 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് ലീഡ് പിന്തുടര്‍ന്ന ടീം ഇന്ത്യ 231 റണ്‍സെടുത്ത് പവലിയനിലേക്ക് മടങ്ങി.
പിന്നാലെ ഇംഗ്ലണ്ട് സന്ദര്‍ശകരെ ഫോളോ ഓണിന് അയച്ചു. ഫോളോ ഓണ്‍ ആരംഭിച്ച ഇന്ത്യ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 344 റണ്‍സെടുത്തു. ഇന്ത്യന്‍ വനിത ടീമിന്‍റെ അടുത്ത ടെസ്റ്റ് മത്സരം ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്.
Also Read: ബ്രിസ്റ്റോളില്‍ റെക്കോഡിട്ട് ഇന്ത്യന്‍ വനിതകള്‍ ; സമനിലയ്‌ക്കൊപ്പം നേട്ടങ്ങളും
പര്യടനത്തില്‍ ഡേ-നൈറ്റ് ടെസ്റ്റാകും ഇന്ത്യ കളിക്കുക. ആദ്യമായി പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നതിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ സമനില പിടിക്കാനായത് ഇന്ത്യന്‍ വനിതകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. പെര്‍ത്തില്‍ സെപ്‌റ്റംബര്‍ മൂന്ന് മുതല്‍ ഓക്‌ടോബര്‍ പത്ത് വരെയാണ് മത്സരം.