ETV Bharat / sports

ആര്‍ച്ചര്‍ക്ക് പരിക്ക്; ചെന്നൈയില്‍ കളിക്കില്ല

ചെന്നൈയില്‍ ശനിയാഴ്‌ച ആരംഭിക്കുന്ന രണ്ടാമത്തെ ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് പകരം സ്റ്റുവര്‍ട്ട് ബ്രോഡ് പന്തെറിഞ്ഞേക്കും

author img

By

Published : Feb 11, 2021, 9:54 PM IST

injury of archer news  chennai test news  ചെന്നൈ ടെസ്റ്റ് വാര്‍ത്ത  ആര്‍ച്ചര്‍ക്ക് പരിക്ക് വാര്‍ത്ത
ആര്‍ച്ചര്‍

ചെന്നൈ: ടീം ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ കളിക്കില്ല. കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ശനിയാഴ്‌ച ആരംഭിക്കുന്ന ടെസ്റ്റില്‍ ആര്‍ച്ചര്‍ക്ക് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വിശ്രമം അനുവദിച്ചു. അടുത്ത ടെസ്റ്റില്‍ വിശ്രമം അനുവദിച്ച ആര്‍ച്ചറെ മൊട്ടേരയില്‍ നടക്കാനിരിക്കുന്ന ഡേ നൈറ്റ് ടെസ്റ്റിനായി തിരിച്ചുവിളിക്കാനാണ് ടീം മാനേജ്‌മെന്‍റ് നീക്കം. ചെന്നൈയില്‍ ശനിയാഴ്‌ച ആരംഭിക്കുന്ന ടെസ്റ്റില്‍ ആര്‍ച്ചര്‍ക്ക് പകരം സ്റ്റുവര്‍ട്ട് ബ്രോഡ് ഇംഗ്ലണ്ടിന് വേണ്ടി പന്തെറിഞ്ഞേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ആര്‍ച്ചര്‍ക്കേറ്റ പരിക്ക് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. ടീം ഇന്ത്യയുടെ ആദ്യ ഇന്നിങ്സില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശുഭ്‌മാന്‍ ഗില്ലിന്‍റെയും നിര്‍ണായക വിക്കറ്റുകള്‍ വീഴ്‌ത്തിയ ആര്‍ച്ചര്‍ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. രണ്ടാം ഇന്നിങ്സില്‍ ജസ്‌പ്രീത് ബുമ്രയുടെ വിക്കറ്റ് വീഴ്‌ത്തി ഇംഗ്ലണ്ടിന് 227 റണ്‍സിന്‍റെ ജയം സമ്മാനിച്ചതും ആര്‍ച്ചറായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.