ലണ്ടന്‍ : ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്ന ജോ റൂട്ടിനും കൂട്ടര്‍ക്കും തിരിച്ചടി. ഇംഗ്ലീഷ് പേസര്‍ പേസര്‍ ഒല്ലി റോബിന്‍സണെ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റേതാണ് നടപടി.
വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകള്‍ പുറത്തുവന്നതിനു പിന്നാലെ നടപടി. ലോഡ്‌സില്‍ കിവീസിനെതിരായ ഒന്നാം ടെസ്റ്റിലൂടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച റോബിന്‍സണ്‍ ഏഴു വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. അരങ്ങേറ്റ ദിവസത്തെ മത്സര ശേഷം ഏട്ട് വര്‍ഷം മുമ്പ് റോബിന്‍സണ്‍ നടത്തിയ ട്വീറ്റുകള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ലൈംഗികച്ചുവയും വംശീയതയും അടങ്ങുന്ന ട്വീറ്റുകളായിരുന്നു ഇവ. സമൂഹ മാധ്യമങ്ങളില്‍ ഇവ വൈറലായതിന് പിന്നാലെ ഇസിബി നടപടി ആരംഭിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി റോബിന്‍സണെ ഇസിബി സസ്‌പെന്‍ഡ് ചെയ്‌തു.
സസ്‌പെന്‍ഡ് ചെയ്‌തതിന് പിന്നാലെ അടുത്ത ടെസ്റ്റിന് റോബിന്‍സണ്‍ ഉണ്ടാകില്ലെന്ന് ഇസിബി വ്യക്തമാക്കി. വൈറലായതിന് പിന്നാലെ പക്വതയില്ലാത്ത കാലത്തെ ട്വീറ്റുകളാണെന്ന് പറഞ്ഞ് റോബിന്‍സണ്‍ മാപ്പ് പറഞ്ഞിരുന്നു
കൂടുതല്‍ കായിക വാര്‍ത്തകള്‍: ഫ്രഞ്ച് ഓപ്പണ്‍; പ്രായം കുറഞ്ഞ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍ക്കൊപ്പം കോക്കോ ഗഫും
വംശീയതയോ ലൈംഗികതയോ സംസാരത്തിന്‍റെ ഭാഗമാക്കുന്ന ആളല്ല താനെന്നും റോബിന്‍സണ്‍ പറഞ്ഞു. 2012-2013 കാലത്ത് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമായി മാറിയത്.