ETV Bharat / sports

'ആരാണ് ആ വിദഗ്‌ധർ, എന്തിനവരെ വിദഗ്‌ധരെന്ന് വിളിക്കുന്നു'; കോലിക്കെതിരായ വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് രോഹിത്

''നിങ്ങൾ ചില അഭിപ്രായങ്ങൾ പറയുമ്പോൾ, ഒരു കളിക്കാരന്‍റെ നിലവാരം ഒരിക്കലും കുറയുന്നില്ലെന്ന് എപ്പോഴും ഓർക്കണം. ഞങ്ങൾ ആ ഗുണത്തെ പിന്താങ്ങുന്നു'', രോഹിത് പറഞ്ഞു.

Rohit Sharma On Outside Noise Regarding Virat Kohli s Form  Rohit Sharma  Virat Kohli  Rohit Sharma support Virat Kohli  Virat Kohli s Form  ENG vs IND  ഇന്ത്യ vs ഇംഗ്ലണ്ട്  രോഹിത് ശര്‍മ  വിരാട് കോലി  വിരാട് കോലിയെ പിന്തുണച്ച് രോഹിത് ശര്‍മ
'ആരാണ് ആ വിദഗ്‌ധർ, എന്തിനവരെ വിദഗ്‌ധരെന്ന് വിളിക്കുന്നു'; കോലിക്കെതിരായ വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് രോഹിത്
author img

By

Published : Jul 11, 2022, 12:03 PM IST

നോട്ടിങ്‌ഹാം: ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പരയിലും മുന്‍ ക്യാപ്‌റ്റന്‍ വിരാട് കോലിയുടെ മോശം ഫോം തുടരുകയാണ്. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച കോലി 1, 11 റണ്‍സുകളാണ് സ്‌കോര്‍ ചെയ്‌തത്. രണ്ട് മത്സരങ്ങളിലും തുടക്കം തൊട്ട് ആക്രമിച്ച് കളിക്കാന്‍ ശ്രമം നടത്തിയെങ്കിലും താരം പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ നോട്ടിങ്‌ഹാമില്‍ നടന്ന മൂന്നാം ടി20ക്ക് ശേഷം വിരാട് കോലിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുയാണ് ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ. കോലിയെ ടി20 ടീമില്‍ നിന്നും പുറത്താക്കണമെന്ന് ഉള്‍പ്പെടെയുള്ള അഭിപ്രായങ്ങളോട്‌ രൂക്ഷമായാണ് രോഹിത് പ്രതികരിച്ചത്.

ഇത്തരം അഭിപ്രായങ്ങള്‍ പറയുന്ന വിദഗ്‌ധർ ആരാണെന്നും അവരെ എന്തുകൊണ്ടാണ് വിദഗ്‌ധർ എന്ന് വിളിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും രോഹിത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

"പുറത്തെ ബഹളങ്ങള്‍ ശ്രദ്ധിക്കാത്തതിനാല്‍ ഞങ്ങൾക്ക് ഇത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ആരാണ് ആ വിദഗ്‌ധർ എന്ന് എനിക്കറിയില്ല. എന്തിനാണ് അവരെ വിദഗ്‌ധർ എന്ന് വിളിക്കുന്നതെന്നും മനസിലാകുന്നില്ല. എല്ലാ കാര്യങ്ങളും അവര്‍ പുറത്ത് നിന്നാണ് കാണുന്നത്.

ഉള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് അറിയില്ല. ഞങ്ങൾ ഒരു ടീം നിർമ്മിക്കുകയാണ്, അതിനായി ഞങ്ങൾക്ക് ഒരു പ്രത്യേക ചിന്താപ്രക്രിയയുണ്ട്. ഒരുപാട് ആലോചനകൾ അതിന് പിറകില്‍ നടക്കുന്നുണ്ട്. കളിക്കാര്‍ക്ക് പിന്തുണയും അവസരവുമുണ്ട്. പുറത്തുള്ള ആളുകള്‍ക്ക് ഇക്കാര്യങ്ങള്‍ ഒന്നും തന്നെ അറിയില്ല. പുറത്ത് എന്താണ് നടക്കുന്നതെന്ന് ഞങ്ങളെ സംബന്ധിച്ച് പ്രാധാന്യമുള്ളതല്ല'', രോഹിത് പറഞ്ഞു.

കോലിയുടെ ഗുണത്തെ പിന്താങ്ങുന്നു: "നിങ്ങൾ ഫോമിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ, എല്ലാവര്‍ക്കും അതിന് താഴ്‌ചയും ഉയര്‍ച്ചയുമുണ്ടാകും. നിങ്ങൾ ചില അഭിപ്രായങ്ങൾ പറയുമ്പോൾ, ഒരു കളിക്കാരന്‍റെ നിലവാരം ഒരിക്കലും കുറയുന്നില്ലെന്ന് എപ്പോഴും ഓർക്കണം. ഞങ്ങൾ ആ ഗുണത്തെ പിന്താങ്ങുന്നു.

ഇത് എനിക്ക് സംഭവിച്ചതാണ്, ഇത് മറ്റുള്ളര്‍ക്കും സംഭവിച്ചതാണ്. പുതുമയുള്ള കാര്യമല്ല. രണ്ട് സീരീസ് അല്ലെങ്കിൽ ഒന്നോ രണ്ടോ വർഷങ്ങള്‍ കൊണ്ട് ഒരു കളിക്കാരന്‍റെ ഇത്രയും കാലത്തെ പ്രകടനത്തെ തള്ളിക്കളയാനാവില്ല. ആളുകൾക്ക് ഇത് പൂർണ്ണമായി മനസിലാക്കാൻ സമയമെടുക്കും, പക്ഷേ ടീമിനെ നയിക്കുന്നവർക്ക് ആ ഗുണത്തിന്‍റെ പ്രാധാന്യം അറിയാം", രോഹിത് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിന് എതിരെ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനുള്ള കോലിയുടെ തീരുമാനം ടീം നിർദേശമാണോ അതോ വ്യക്തിഗത തിരഞ്ഞെടുപ്പാണോ എന്ന ചോദ്യത്തോട്‌ രോഹിത് പ്രതികരിച്ചത് ഇങ്ങനെ.. "അത് രണ്ടും ചേര്‍ന്നതാണ്. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ഒരു പ്രത്യേക രീതിയിൽ കളിക്കാൻ ആഗ്രഹിക്കുന്നു.

ഓരോ കളിക്കാരനും ആ ചിന്താപ്രക്രിയയിലേക്ക് കടക്കേണ്ടതുണ്ട്. അല്ലെങ്കിൽ ടീമെന്ന നിലയില്‍ ലക്ഷ്യങ്ങള്‍ നേടാനാവില്ല. ഈ ടീമിന്‍റെ ഭാഗമായ എല്ലാ കളിക്കാരും, എല്ലാ ബാറ്റർമാരും, ആ അധിക റിസ്‌ക്‌ എടുക്കാൻ തയ്യാറാണ്", രോഹിത് വ്യക്തമാക്കി.

also read: 'കോലിയുടെ ശൈലി ടി20ക്ക് യോജിച്ചതല്ല' ; തന്‍റെ ടീമില്‍ താരത്തിന് സ്ഥാനമില്ലെന്ന് അജയ് ജഡേജ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.