ETV Bharat / sports

ENG vs IND: ഇന്ത്യയോട് കണക്ക് തീര്‍ക്കാന്‍ ഇംഗ്ലണ്ട്, ഏകദിന പരമ്പരയ്‌ക്ക്‌ ഇന്ന് തുടക്കം - ജോസ് ബട്‌ലര്‍

ടി20 പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും. എന്നാല്‍ മൂന്നാം ടി20യ്‌ക്കിടെ പരിക്കേറ്റ മുന്‍ നായകന്‍ വിരാട് കോലി ഇന്ത്യന്‍ നിരയില്‍ കളിക്കുമോ എന്ന് ഉറപ്പില്ല.

India Tour of England 1st ODI  ENG vs IND  ENG vs IND 1st ODI Prediction  india vs england odi  ഇന്ത്യ vs ഇംഗ്ലണ്ട്  ഇന്ത്യ vs ഇംഗ്ലണ്ട് ഒന്നാം ഏകദിനം  രോഹിത് ശര്‍മ  വിരാട് കോലി  ജോസ് ബട്‌ലര്‍  സൂര്യകുമാര്‍ യാദവ്
ENG vs IND: ഇന്ത്യയോട് കണക്ക് തീര്‍ക്കാന്‍ ഇംഗ്ലണ്ട്, ഏകദിന പരമ്പരയ്‌ക്ക്‌ ഇന്ന് തുടക്കം
author img

By

Published : Jul 12, 2022, 12:00 PM IST

ലണ്ടന്‍: ഇംഗ്ലണ്ടിന് എതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്‌ക്ക്‌ ഇന്ന് തുടക്കം. ഓവലില്‍ വൈകിട്ട് 5.30നാണ് മത്സരം ആരംഭിക്കുക. ടി20 പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും. മൂന്ന് മത്സര പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഈ കണക്ക് തീര്‍ക്കാനാവും ജോസ്‌ ബട്‌ലറുടെ ഇംഗ്ലണ്ടിന്‍റെ ശ്രമം. ഒരിടവേളയ്‌ക്ക് ശേഷം ഓപ്പണര്‍ ശിഖര്‍ ധവാനും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തും. മുന്‍ നായകന്‍ വിരാട് കോലി കളിക്കുമോ എന്ന് ഉറപ്പില്ല. മൂന്നാം ടി20യ്‌ക്കിടെ കോലിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മത്സരത്തില്‍ മിന്നുന്ന സെഞ്ച്വറി നേടി സൂര്യകുമാര്‍ യാദവ് ടീമില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. ടീമില്‍ ഇടം പിടിക്കുന്നതിനായി പ്രസിദ്ധ്‌ കൃഷ്‌ണയും ശാര്‍ദുല്‍ താക്കൂറും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ കാര്യമായ പ്രകടനം നടത്താന്‍ പേസ്‌ ഓള്‍ റൗണ്ടറായ ശാര്‍ദുലിന് കഴിഞ്ഞിരുന്നില്ല. ഇതോടെ പ്രസിദ്ധിനാണ് സാധ്യത.

വൈറ്റ് ബോള്‍ ക്യാപ്‌റ്റനെന്ന നിലയില്‍ ജോസ്‌ ബട്‌ലറുടെ ആദ്യ മത്സരം കൂടിയാണിത്. ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ച ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ തിരിച്ചെത്തുന്നത് ഇംഗ്ലീഷ് നിരയ്‌ക്ക് ശക്തിയാവും. മത്സരത്തിന് മഴ ഭീഷണിയില്ല.

പിച്ച് റിപ്പോര്‍ട്ട്: സാധാരണയായി ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്നതാണ് ഓവലിലെ പിച്ച്. മത്സരം പുരോഗമിക്കവെ പേസര്‍മാര്‍ക്കും പിന്തുണയുണ്ടാവും. മധ്യ ഓവറുകളില്‍ റണ്‍ നിയന്ത്രിക്കുന്നതില്‍ സ്‌പിന്നര്‍മാരുടെ പങ്കും നിര്‍ണായകമാണ്. 270 റണ്‍സാണ് ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. ചേസ്‌ ചെയ്യുന്ന ടീമിനാണ് പിച്ചില്‍ വിജയ സാധ്യത കൂടുതല്‍.

എവിടെ കാണാം: മത്സരം സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, സോണി ലിവിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി/ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍/ പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചഹല്‍, ജസ്‌പ്രീത് ബുംറ.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്‌സ്റ്റണ്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, ക്രെയ്‌ഗ്‌ ഓവര്‍ടോണ്‍/ മാര്‍ക്ക് പാര്‍ക്കിന്‍സണ്‍, റീസെ ടോപ്‌ലി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.