ഗോൾഡ് കോസ്റ്റ് : രാജ്യാന്തര ക്രിക്കറ്റിൽ 300 വിക്കറ്റുകളും 5000 റണ്‍സും നേടുന്ന ആദ്യ വനിത താരം എന്ന റെക്കോഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ ഓൾ റൗണ്ടർ എല്ലിസ് പെറി. ഇന്ത്യക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ മൂന്നാം ദിനം പൂജ വസ്‌ട്രാക്കറെ പുറത്താക്കിയാണ് താരം ഈ അപൂർവനേട്ടത്തിന് ഉടമയായത്.
മത്സരത്തിൽ പെറി 76 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. 30 കാരിയായ താരം രാജ്യാന്തര ക്രിക്കറ്റിൽ 300 വിക്കറ്റുകൾ വീഴ്‌ത്തുന്ന ആദ്യ ഓസ്ട്രേലിയൻ താരവും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരവുമാണ്.
-
THERE IT IS 💫
— Australian Women's Cricket Team 🏏 (@AusWomenCricket) October 2, 2021 " class="align-text-top noRightClick twitterSection" data="
Congratulations to Ellyse Perry for taking 300 international wickets! #AUSvIND pic.twitter.com/pxUiXmUjbe
">THERE IT IS 💫
— Australian Women's Cricket Team 🏏 (@AusWomenCricket) October 2, 2021
Congratulations to Ellyse Perry for taking 300 international wickets! #AUSvIND pic.twitter.com/pxUiXmUjbeTHERE IT IS 💫
— Australian Women's Cricket Team 🏏 (@AusWomenCricket) October 2, 2021
Congratulations to Ellyse Perry for taking 300 international wickets! #AUSvIND pic.twitter.com/pxUiXmUjbe
ALSO READ : IPL 2021 : തകർപ്പൻ സെഞ്ച്വറിയുമായി തുരാജ് ഗെയ്‌ക്‌വാദ്,രാജസ്ഥാന് 190 റണ്‍സ് വിജയ ലക്ഷ്യം
എട്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 624 റൺസും 31 വിക്കറ്റുകളും പെറി സ്വന്തമാക്കിയിട്ടുണ്ട്. 118 ഏകദിനങ്ങളിൽ നിന്ന് 3135 റൺസും 152 വിക്കറ്റുകളും സ്വന്തമാക്കിയ താരം 123 ടി20 യിൽ നിന്ന് 1243 റണ്‍സും 115 വിക്കറ്റുകളും നേടിയിട്ടുണ്ട്.