കൊളംബോ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മിന്നും വിജയത്തിന്‍റെ ആത്മവിശ്വാസത്തോടെയായിരുന്നു ഇന്ത്യ ശ്രീലങ്കയ്‌ക്ക് എതിരെ കളിക്കാന്‍ ഇറങ്ങിയത്. പാകിസ്ഥാന്‍റെ പേരുകേട്ട ബോളിങ് നിരയ്‌ക്ക് എതിരെ വമ്പന്‍ ആധിപത്യമായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാര്‍ പുലര്‍ത്തിയിരുന്നത്. എന്നാല്‍ ലങ്കയ്‌ക്കെതിരെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
ടീമിന്‍റെ 20 വയസുകാരന്‍ സ്‌പിന്നര്‍ ദുനിത് വെല്ലലഗെയാണ് (Dunith Wellalage) ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ആണിക്കല്ല് ഇളക്കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), ശുഭ്‌മാന്‍ ഗില്‍ (Subman Gill) , വിരാട് കോലി (Virat Kohli), കെഎല്‍ രാഹുല്‍ (KL Rahul), ഹാര്‍ദിക് പാണ്ഡ്യ എന്നിങ്ങനെ അഞ്ച് വിക്കറ്റുകളാണ് ദുനിത് വെല്ലലഗെ വീഴ്‌ത്തിയത് (Dunith Wellalage Takes 5 Wickets).
-
Dunith Wellalage 3wkts#Kohli #RohitSharma #shubmangill #INDvsSL pic.twitter.com/Oh1z6VzlYt
— Jokes Master (@JokesMasterpk) September 12, 2023 " class="align-text-top noRightClick twitterSection" data="
">Dunith Wellalage 3wkts#Kohli #RohitSharma #shubmangill #INDvsSL pic.twitter.com/Oh1z6VzlYt
— Jokes Master (@JokesMasterpk) September 12, 2023Dunith Wellalage 3wkts#Kohli #RohitSharma #shubmangill #INDvsSL pic.twitter.com/Oh1z6VzlYt
— Jokes Master (@JokesMasterpk) September 12, 2023
അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒഴികെയുള്ള മറ്റ് താരങ്ങള്‍ക്ക് കാര്യമായ പ്രകടനം നടത്താനായിരുന്നില്ല. തന്‍റെ ആദ്യ ഓവറില്‍ തന്നെ ശുഭ്‌മാന്‍ ഗില്ലിനെ (19) ബൗള്‍ഡൗക്കിക്കൊണ്ടാണ് ദുനിത് വെല്ലലഗെ തുടങ്ങിയത്. രണ്ടാം ഓവറില്‍ വിരാട് കോലിയേയും ദുനിത് വെല്ലലഗെ മടക്കി. മൂന്ന് റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ കോലിയെ ദസുന്‍ ഷാനക പിടികൂടുകയായിരുന്നു.
-
Virat Kohli Dismissed 😓😓 pic.twitter.com/u3FbCDJZc7
— Sitaraman (@Sitaraman112971) September 12, 2023 " class="align-text-top noRightClick twitterSection" data="
">Virat Kohli Dismissed 😓😓 pic.twitter.com/u3FbCDJZc7
— Sitaraman (@Sitaraman112971) September 12, 2023Virat Kohli Dismissed 😓😓 pic.twitter.com/u3FbCDJZc7
— Sitaraman (@Sitaraman112971) September 12, 2023
തൊട്ടടുത്ത ഓവറില്‍ രോഹിത്തിന്‍റെ (53) കുറ്റിയിളക്കിയ താരം ഇന്ത്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. തന്‍റെ രണ്ടാം സ്പെല്‍ എറിയാനെത്തിയപ്പോഴാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട കെഎല്‍ രാഹുലിനെ താരം പുറത്താക്കിയത്. രാഹുലിനെ സ്വന്തം പന്തിലാണ് 20-കാരന്‍ പിടികൂടിയത്. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയെ കുശാല്‍ മെന്‍ഡിസിന്‍റെ കയ്യിലെത്തിച്ചുകൊണ്ടാണ് താരം അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കിയത്.
-
What A Bowler Wellalage is Got His 4th Wicket as Kl Rahul..... pic.twitter.com/WEf2qctJiL
— SD 18 (@SD_SUBHA_FF) September 12, 2023 " class="align-text-top noRightClick twitterSection" data="
">What A Bowler Wellalage is Got His 4th Wicket as Kl Rahul..... pic.twitter.com/WEf2qctJiL
— SD 18 (@SD_SUBHA_FF) September 12, 2023What A Bowler Wellalage is Got His 4th Wicket as Kl Rahul..... pic.twitter.com/WEf2qctJiL
— SD 18 (@SD_SUBHA_FF) September 12, 2023
ദുനിത് വെല്ലലഗെയുടെ ഏകദിന കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണിത്. കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍-19 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരനായിരുന്നു ദുനിത് വെല്ലലഗെ. അതേസമയം ശ്രീലങ്കയ്‌ക്ക് എതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു ( India vs Sri Lanka).
ഇന്ത്യ (പ്ലെയിംഗ് ഇലവൻ) India playing XI against Sri Lanka: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ (ഡബ്ല്യു), ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ശ്രീലങ്ക (പ്ലെയിംഗ് ഇലവൻ) Sri Lanka playing XI against India: പാത്തും നിസ്സാങ്ക, ദിമുത് കരുണരത്‌നെ, കുശാൽ മെൻഡിസ് (ഡബ്ല്യു), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദസുൻ ഷാനക(ക്യാപ്റ്റന്‍), ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, കസുൻ രജിത, മതീഷ പതിരണ.