ETV Bharat / sports

നല്ല സൂപ്പര്‍ കാപ്പി ഇവിടെ കിട്ടും; ലബുഷെയ്‌ന്‍റെ ട്വീറ്റിന് മറുപടിയുമായി ദിനേശ് കാര്‍ത്തിക് - മാർനസ് ലബുഷെയ്‌ന്‍ ട്വിറ്റര്‍

ഇന്ത്യയിലേക്ക് കൊണ്ടുവരാനായി കാപ്പി നിറച്ച തന്‍റെ ബാഗേജിന്‍റെ ഫോട്ടോ ട്വീറ്റ് ചെയ്‌ത് ഓസീസ് താരം മാർനസ് ലബുഷെയ്‌ന്‍.

Dinesh Karthik  Dinesh Karthik on Marnus Labuschagne tweet  Marnus Labuschagne  Border Gavaskar Trophy  Marnus Labuschagne twitter  ind vs aus  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  മാർനസ് ലബുഷെയ്‌ന്‍  മാർനസ് ലബുഷെയ്‌ന്‍ ട്വിറ്റര്‍  ദിനേശ് കാര്‍ത്തിക്
നല്ല സൂപ്പര്‍ കാപ്പി ഇവിടെ കിട്ടും; ലബുഷെയ്‌ന്‍റെ ട്വീറ്റിന് മറുപടിയുമായി ദിനേശ് കാര്‍ത്തിക്
author img

By

Published : Jan 30, 2023, 3:31 PM IST

മുംബൈ: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ഫെബ്രുവരി ഒമ്പതിന് നാഗ്‌പൂരിലാണ് നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക. പരമ്പരയ്‌ക്കായി ഇന്ത്യയിലേക്ക് പുറപ്പെടും മുമ്പ് ഓസീസ് താരം മാർനസ് ലബുഷെയ്‌ന്‍ നടത്തിയ ട്വീറ്റും അതിന് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് നല്‍കിയ മറുപടിയും രസകരമാണ്.

കാപ്പി നിറച്ച തന്‍റെ ബാഗേജിന്‍റെ ഫോട്ടോയാണ് ലബുഷെയ്‌ന്‍ പങ്കുവച്ചത്. ബാഗില്‍ എത്ര കാപ്പിയുണ്ടെന്ന് ഊഹിക്കാമോയെന്ന് താരം ആരാധകരോട് ചോദിക്കുകയും ചെയ്‌തു. ഈ ട്വീറ്റിന് നല്ല സൂപ്പര്‍ കാപ്പി ഇന്ത്യയില്‍ കിട്ടുമെന്നാണ് കാര്‍ത്തിക് മറുപടി നല്‍കിയത്.

കാര്‍ത്തികിന്‍റെ അഭിപ്രായത്തോട്‌ യോജിച്ച നിരവധി പേര്‍ ലബുഷെയ്‌ന്‍റെ ട്വീറ്റിനോട് പ്രതികരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ ഫില്‍റ്റര്‍ കോഫി അടിപൊളിയാണെന്നാണ് ചിലര്‍ പറയുന്നത്. ലബുഷെയ്‌നെ കൂടാതെ ലെഗ് സ്‌പിന്നർ ആദം സാംപയും ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസും ഉള്‍പ്പെടെയുള്ളവര്‍ ഓസീസ് ടീമിലെ കാപ്പി പ്രേമികളാണ്.

  • You get great coffee in india too mate 😊

    — DK (@DineshKarthik) January 30, 2023 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ പരമ്പരയ്‌ക്കെത്തിയപ്പോളും ലബുഷെയ്‌ന്‍ തന്‍റെ കാപ്പിപ്പെട്ടി കയ്യില്‍ കരുതിയിരുന്നു. അതേസമയം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി പാറ്റ് കമ്മിന്‍സിന്‍റെ നേതൃത്വത്തിലുള്ള 18 അംഗ ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്താണ് വൈസ് ക്യാപ്റ്റന്‍.

നാല് സ്‌പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഓസീസിന്‍റെ ടീം തെരഞ്ഞെടുപ്പ്. നഥാൻ ലിയോൺ, ആഷ്‌ടൺ അഗർ, മിച്ചൽ സ്വെപ്‌സൺ എന്നിവർക്കൊപ്പം അൺക്യാപ്‌ഡ് താരമായ ടോഡ് മർഫിയുമാണ് സ്‌പിന്നര്‍മാരായി ടീമിലെത്തിയത്. ലബുഷെയ്‌നൊപ്പം ഉസ്‌മാൻ ഖവാജ, സ്‌മിത്ത് എന്നിവരുടെ പ്രകടനം ബാറ്റിങ്ങില്‍ സംഘത്തിന് നിര്‍ണായകമാവും.

2004ന് ശേഷം ഇന്ത്യയിൽ വീണ്ടുമൊരു പരമ്പരയാണ് ഓസ്‌ട്രേലിയ ലക്ഷ്യം വയ്‌ക്കുന്നത്. എന്നാല്‍ പരമ്പര നേടി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങാനാവും ഇന്ത്യയുടെ ശ്രമം. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ ഇതിനകം തന്നെ ഫൈനലുറപ്പിച്ചിട്ടുണ്ട്.

ഫെബ്രുവരി ഒമ്പത് മുതല്‍ 13 വരെ നാഗ്‌പൂരിലാണ് ആദ്യ ടെസ്റ്റ് നടക്കുക. തുടര്‍ന്ന് ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് ( മാര്‍ച്ച് 9-13) എന്നിവിടങ്ങളിലും പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ നടക്കും.

ALSO READ: ബുംറ ഷഹീന്‍റെ ഏഴയലത്തുപോലും വരില്ലെന്ന് അബ്‌ദുള്‍ റസാഖ്; എന്നാല്‍ കണക്കുകള്‍ ഇങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.