ETV Bharat / sports

'ഏഷ്യ കപ്പ് പരീക്ഷണ വേദിയായിരുന്നില്ല'; ആഞ്ഞടിച്ച് ദിലീപ് വെങ്‌ സർക്കാർ

ഏഷ്യ കപ്പ് പോലുള്ള ടൂർണമെന്‍റിലെ മത്സരങ്ങൾ വിജയിക്കുന്നത് ടീമിന്‍റെ മനോവീര്യത്തിന് വളരെ പ്രധാനമാണെന്ന് മുന്‍ സെലക്‌ടര്‍ ദിലീപ് വെങ്‌സർക്കാർ

Dilip Vengsarkar  Dilip Vengsarkar against indian team management  Asia Cup  indian cricket team  ദിലീപ് വെങ്‌സർക്കാർ  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഏഷ്യ കപ്പ്
'ഏഷ്യ കപ്പ് പരീക്ഷണ വേദിയായിരുന്നില്ല'; ആഞ്ഞടിച്ച് ദിലീപ് വെങ്‌സർക്കാർ
author img

By

Published : Sep 10, 2022, 4:50 PM IST

ദുബായ്‌: ടി20 ലോകകപ്പിനായി തങ്ങളുടെ ഏറ്റവും ശക്തമായ പ്ലേയിങ്‌ ഇലവനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ്. ഇതിന്‍റെ ഭാഗമായി ഏഷ്യ കപ്പ് ടൂര്‍ണമെന്‍റിലും വിവിധ പരീക്ഷണങ്ങളാണ് ടീമില്‍ നടത്തിയത്. എന്നാല്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ കടക്കാതെ ടീം പുറത്താവുകയായിരുന്നു.

സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനോടും ശ്രീലങ്കയോടും വഴങ്ങിയ തോല്‍വിയാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. മാനേജ്‌മെന്‍റിന്‍റെ ഇത്തരം സമീപനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകനും സെലക്‌ടറുമായ ദിലീപ് വെങ്‌സർക്കാർ. ഏഷ്യ കപ്പ് പോലുള്ള മൾട്ടി-ടീം ഇവന്‍റുകൾ പരീക്ഷണങ്ങൾക്കുള്ള വേദിയല്ലെന്ന് വെങ്‌സർക്കാർ പറഞ്ഞു.

"ടീം അവരുടെ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്നു. അവർ ദിനേശ് കാര്‍ത്തികിനെ ഉള്‍പ്പെടുത്തി, പക്ഷേ അവനെ കളിപ്പിച്ചില്ല. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യമായി അവര്‍ രവിചന്ദ്രൻ അശ്വിനെ കളിപ്പിച്ചു.

എല്ലാ കളിക്കാര്‍ക്കും അവസരം നല്‍കി, ലോകകപ്പിനായി മികച്ച പ്ലേയിങ്‌ ഇലവന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണവര്‍. എന്നാല്‍ ഏഷ്യ കപ്പ് വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്‍റാണ്. ഇതുപോലൊരു ടൂർണമെന്‍റിലെ മത്സരങ്ങൾ വിജയിക്കുന്നത് ടീമിന്‍റെ മനോവീര്യത്തിന് വളരെ പ്രധാനമാണ്.

വിജയിക്കുന്ന കോമ്പിനേഷന്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. പക്ഷേ, ഏഷ്യ കപ്പ് വളരെ വലിയ ഇവന്‍റാണ്. പരീക്ഷണങ്ങള്‍ ഉഭയകക്ഷി പരമ്പരകളിലാണ് നടത്തേണ്ടത്. ഏഷ്യ കപ്പും ലോകകപ്പും പ്രധാന ടൂർണമെന്‍റുകളാണ്. ഈ ടൂർണമെന്‍റുകളിൽ നിങ്ങൾ വിജയിക്കേണ്ടതുണ്ട്, അത് വളരെ പ്രധാനമാണ്," വെങ്‌സർക്കാർ വ്യക്തമാക്കി.

also read: 'മൂന്ന് വര്‍ഷം ചെറിയ കാലയളവല്ല'; കോലിയുടെ സ്ഥാനത്ത് മറ്റാരായിരുന്നെങ്കിലും പുറത്തിരുന്നേനെയെന്ന് ഗൗതം ഗംഭീര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.