അഹമ്മദാബാദ്: ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവിയിലും രാജസ്ഥാന് ആശ്വാസമായത് ജോസ് ബട്‌ലറുടെയും സ്‌പിന്നർ യുസ്‌വേന്ദ്ര ചാഹലിന്‍റെയും നേട്ടങ്ങളാണ്. സീസണില്‍ മിന്നുന്ന പ്രകടനം നടത്തിയ ഇരുവരുമാണ് യഥാക്രമം റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും, വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും നേടിയത്.
- " class="align-text-top noRightClick twitterSection" data="
">
സീസണില്‍ 863 റൺസടിച്ച് ബട്‌ലര്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയപ്പോള്‍ 27 വിക്കറ്റ് വീഴ്‌ത്തിയാണ് ചാഹലിന്‍റെ പർപ്പിൾ ക്യാപ് നേട്ടം. വ്യക്തിഗത നേട്ടങ്ങള്‍ക്കിടെ ഫൈനലിലെ പരാജയം ഇരുവര്‍ക്കും നിരാശയായിരുന്നു.
ഐപിഎല്ലില്‍ ആദ്യമായാണ് ഒത്തു ചേര്‍ന്നതെങ്കിലും ഇരുവരും ഇപ്പോള്‍ നല്ല സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ ഇരുവരും ഒരു ബോളിവുഡ് ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചാഹലിന്‍റെ ഭാര്യ ധനശ്രീ വർമ്മയാണ് ഇരുവരേയും ഡാന്‍സ് ചെയ്യാന്‍ പഠിപ്പിക്കുന്നത്.
also read: IPL 2022: കളിക്കുന്നത് ഡൽഹിക്ക് വേണ്ടി, ഹൃദയത്തിൽ രാജസ്ഥാൻ; വൈറലായി സക്കറിയ
ധനശ്രീയുടെ ചുവടുകള്‍ പിന്തുടരാന്‍ ബട്‌ലര്‍ പരമാവധി ശ്രമം നടത്തുമ്പോള്‍ ചാഹല്‍ പരാജയം സമ്മതിക്കുന്നത് വീഡിയോയിലുണ്ട്. ധനശ്രീയാണ് ഈ വീഡിയോ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ''ഇതാണ് ഞങ്ങള്‍, ഓറഞ്ചിനും പര്‍പ്പിനുമിടയിലുള്ള പിങ്ക്'' എന്നാണ് വീഡിയോയ്‌ക്ക് ധനശ്രീ നല്‍കിയ കുറിപ്പ്.