ETV Bharat / sports

കോലിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി ; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിത കമ്മിഷൻ - മുഹമ്മദ് ഷമി

കേസില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് കമ്മിഷന്‍ പൊലീസിന് കത്തയച്ചു

T20 World Cup 2021  Virat Kohli  വിരാട് കോലി  ടി20 ലോകകപ്പ്  മുഹമ്മദ് ഷമി  ഡല്‍ഹി വനിത കമ്മിഷന്‍
കോലിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ വനിതാ കമ്മിഷൻ
author img

By

Published : Nov 2, 2021, 5:30 PM IST

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ 9 മാസം മാത്രം പ്രായമായ മകള്‍ക്ക് നേരെയുണ്ടായ ബലാത്സംഗ ഭീഷണിയില്‍ ഇടപെട്ട് വനിത കമ്മിഷന്‍. കേസില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് കമ്മിഷന്‍ പൊലീസിന് കത്തയച്ചിട്ടുണ്ട്.

പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പൊലീസിനോട് കമ്മിഷന്‍റെ നിര്‍ദേശമുണ്ട്. കോലിയുടെ മകൾക്ക് നേരെയുള്ള ഭീഷണി ട്വീറ്റും പോസ്റ്റ് ചെയ്ത അക്കൗണ്ടും ഡിലീറ്റ് ചെയ്‌തെങ്കിലും സമൂഹ മാധ്യമങ്ങളിലും മറ്റും ഇതിന്‍റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വനിത കമ്മിഷന്‍റെ ഇടപെടല്‍.

ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ തോറ്റതിന് പിന്നാലെ മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ വിദ്വേഷ പ്രചാരണങ്ങളില്‍ പ്രതികരിച്ചതോടെയാണ് കോലിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി ഉയര്‍ന്നത്. തുടര്‍ന്ന് വനിത കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

also read: 'മതത്തിന്‍റെ പേരിൽ ആക്രമിക്കുന്നവർ നട്ടെല്ലില്ലാത്തവർ'; ഷമിയെ തുണച്ച് വിരാട് കോലി

നട്ടെല്ലില്ലാത്തവരാണ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്. മതത്തിന്‍റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്നുമായിരുന്നു ഷമിയെ പിന്തുണച്ചുകൊണ്ട് കോലി പറഞ്ഞത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.