മുംബൈ : ദക്ഷിണാഫ്രിക്കന്‍ (South Africa) പര്യടനത്തിലുള്ള ഇന്ത്യയുടെ എ (India A) ടീമില്‍ ന്യൂസിലൻഡിനെതിരായ ടി20 പരമ്പര കളിക്കുന്ന ഇഷാന്‍ കിഷന്‍ (Ishan Kishan), ദീപക് ചാഹര്‍ (Deepak Chahar) എന്നിവരെ ഉള്‍പ്പെടുത്തി. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരെ കളിക്കുക. താരങ്ങൾ ഇന്ന് നടക്കുന്ന മത്സരത്തിന് ശേഷം എ ടീമിനൊപ്പം ചേരും.
നിശ്ചിത ഓവര്‍ ക്രിക്കറ്റ് താരങ്ങള്‍ എന്ന നിലയിലാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പരിഗണിക്കപ്പെട്ടതോട് കൂടി ഇരുവര്‍ക്കും ടെസ്റ്റ് ടീമിലേക്കുള്ള വഴിയും തുറക്കപ്പെടും.
ന്യൂസിലാൻഡിനെതിരായ പരമ്പരക്ക് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ന്യൂസിലാൻഡ് പര്യടനത്തിൽ ഇടം നേടാതിരുന്ന ഷാർദുൽ താക്കൂറിനെയും എ ടീമിൽ ഉൾപ്പെടുത്തിയതായാണ് വിവരം.
ALSO READ : Ole Gunnar Solskjaer |പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യറെ പുറത്താക്കി യുണൈറ്റഡ്
നേരത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മയുടെ നേതൃത്വത്തില്‍ ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ വിക്കറ്റ് കീപ്പറായി ഉപേന്ദ്ര യാദവ് മാത്രമാണ് ടീമിലുണ്ടായിരുന്നത്. ഇതോടെ രണ്ടാം കീപ്പറായി കിഷനേയും ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഗുജറാത്ത് ഓപ്പണര്‍ പ്രിയങ്ക് പാഞ്ചലാണ് എ ടീമിനെ നയിക്കുന്നത്. ഈ മാസം 23നാണ് മത്സരങ്ങള്‍ ആരംഭിക്കുക.