ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മിന്നുന്ന ജയം പിടിച്ച ആവേശത്തിലാണ് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുള്ളത്. ഇപ്പോഴിതാ ഇന്ത്യന്‍ ആരാധകരേയും ആവേശത്തിലാക്കിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇന്ത്യന്‍ ആരാധകരെ താരം ‘പുഷ്പം’ പോലെ കയ്യിലെടുത്തത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തെന്നിന്ത്യന്‍ ചിത്രം ‘പുഷ്പ’യിലെ പുതിയ ഗാനത്തിന്‍റെ വീഡിയോയില്‍ ചെറിയ സൂത്രപ്പണിയൊപ്പിച്ചാണ് വാര്‍ണര്‍ സോഷ്യല്‍ മീഡിയയില്‍ താരമായത്. വീഡിയോയില്‍ അല്ലു അർജുന്‍റെ തല മോർഫ് ചെയ്ത് പകരം സ്വന്തം തല ചേര്‍ക്കുകയാണ് വാര്‍ണര്‍ ചെയ്‌തത്.
- " class="align-text-top noRightClick twitterSection" data="
">
‘ഏയ് ബിഡ്ഡ’ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ വിഡിയോയിലാണ് വാര്‍ണര്‍ മാരക എഡിറ്റിങ് നടത്തിയത്. താരത്തിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലി, ഓസീസ് മുൻ പേസർ മിച്ചൽ ജോൺസണ്‍ തുടങ്ങിയവര്‍ വീഡിയോയില്‍ കമന്‍റ് ചെയ്‌തിട്ടുണ്ട്. ‘സുഹൃത്തേ, താങ്കൾക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലല്ലോ’ എന്ന് തമാശ രൂപേണ കോലി കമന്‍റ് ചെയ്‌തപ്പോള്‍, ഈ പരിപാടി ദയവായി നിർത്തൂ (പ്ലീസ് സ്റ്റോപ്പ്) എന്നാണ് മിച്ചൽ ജോൺസണിന്‍റെ കമന്‍റ്.
also read: 'ധീരയായ സ്ത്രീയെ വിവാഹം കഴിച്ചിട്ട് നാല് വര്‍ഷം'; കോലിയുടെ കുറിപ്പ് വൈറലാവുന്നു