ETV Bharat / sports

'എംസിജിയില്‍ ഇന്‍ഡിയുടെ ആദ്യ ഷോട്ട്'; സന്തോഷം പങ്കിട്ട് വാര്‍ണര്‍

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്ന മകളുടെ വീഡിയോയാണ് വാര്‍ണര്‍ ട്വീറ്റ് ചെയ്തത്‌.

author img

By

Published : Dec 29, 2021, 4:44 PM IST

David Warner’s daughter Indi  David Warner’s daughter Indi presents batting skills  ഡേവിഡ് വാര്‍ണറുടെ മകള്‍ ഇന്‍ഡി ക്രിക്കറ്റ് കളിക്കുന്ന വീഡിയോ
'എംസിജിയില്‍ ഇന്‍ഡിയുടെ ആദ്യ ഷോട്ട്'; സന്തോഷം പങ്കിട്ട് വാര്‍ണര്‍

മെല്‍ബണ്‍: ആഷസിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് പരമ്പര നിലനിര്‍ത്തിയ സന്തോഷത്തിലാണ് ഡേവിഡ് വാര്‍ണറടക്കമുള്ള ഓസീസ് താരങ്ങള്‍. ഇപ്പോഴിതാ വാര്‍ണര്‍ ട്വിറ്ററില്‍ പങ്കുവെച്ച മകള്‍ ഇന്‍ഡിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്ന മകളുടെ വീഡിയോയാണ് വാര്‍ണര്‍ ട്വീറ്റ് ചെയ്തത്‌. 'എംസിജിയില്‍ ഇന്‍ഡിയുടെ ആദ്യ ഷോട്ട്' എന്ന തലക്കെട്ടോടെയാണ് വാര്‍ണര്‍ ആരാധകരോടൊപ്പം സന്തോഷം പങ്കിട്ടത്.

ഓസീസ് താരങ്ങളുടെ മക്കള്‍ ചേര്‍ന്ന് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ഇന്‍ഡിയുടെ തകര്‍പ്പന്‍ ഷോട്ട്. ലെഗ് സൈഡിലേക്ക് പന്തടിച്ചകറ്റി ഇന്‍ഡി സിംഗിളെടുക്കാന്‍ ഓടുന്നതും വീഡിയോയില്‍ കാണാം.

മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്നിങ്‌സിനും 14 റണ്‍സിനുമാണ് ഓസീസ് തകര്‍പ്പന്‍ ജയിച്ചത്. ഓസീസിന്‍റെ ഒന്നാം ഇന്നിങ്സ്‌ സ്‌കോറില്‍ 82 റണ്‍സിന് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 68 റണ്‍സിന് പുറത്താവുകയായിരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 185, 68. ഓസ്‌ട്രേലിയ 267.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.