മെല്‍ബണ്‍: പ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ (Melbourne Cricket Ground) അവസാന ടെസ്റ്റ് ഇന്നിങ്‌സിന് പിന്നാലെ ബാറ്റിങ് ഗ്ലൗസ് കുഞ്ഞ് ആരാധകന് സമ്മാനിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (David Warner Gifted Batting Gloves). പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലെ സെക്കന്‍ഡ് ഇന്നിങ്‌സില്‍ പുറത്തായ ശേഷമായിരുന്നു വാര്‍ണര്‍ ഗാലറിയിലുണ്ടായിരുന്ന കുട്ടിയ്‌ക്ക് ഗ്ലൗസ് കൈമാറിയത് (David Warner Last Test At MCG). 54 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് വേണ്ടി ആറ് റണ്‍സ് മാത്രമാണ് ഡേവിഡ് വാര്‍ണറിന് നേടാന്‍ സാധിച്ചത്.
മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പായിരുന്നു വാര്‍ണറുടെ പുറത്താകല്‍. പാകിസ്ഥാന്‍റെ മിര്‍ ഹംസയാണ് ഓസീസ് ഇടംകയ്യന്‍ ബാറ്ററെ മടക്കിയത്. അഞ്ചാം ഓവറിലായിരുന്നു വാര്‍ണറിന്‍റെ പുറത്താകല്‍.
-
At the ground where he scored 912 Test runs, and made his T20I debut all those years, David Warner bids farewell to the MCG for one final time #AUSvPAK pic.twitter.com/0XQ6O74meH
— cricket.com.au (@cricketcomau) December 28, 2023 " class="align-text-top noRightClick twitterSection" data="
">At the ground where he scored 912 Test runs, and made his T20I debut all those years, David Warner bids farewell to the MCG for one final time #AUSvPAK pic.twitter.com/0XQ6O74meH
— cricket.com.au (@cricketcomau) December 28, 2023At the ground where he scored 912 Test runs, and made his T20I debut all those years, David Warner bids farewell to the MCG for one final time #AUSvPAK pic.twitter.com/0XQ6O74meH
— cricket.com.au (@cricketcomau) December 28, 2023
പുറത്താകലിന് പിന്നാലെ വികാരാധീനമായ വിടവാങ്ങലാണ് മെല്‍ബണിലെ കാണികള്‍ ഡേവിഡ് വാര്‍ണറിന് നല്‍കിയത്. സ്റ്റാന്‍ഡിങ് ഒവേഷനോടെയാണ് ആരാധകര്‍ വാര്‍ണറിനെ തിരികെ പവലിയനിലേക്ക് അയച്ചത്. ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടെ താരം ബാറ്റുയര്‍ത്തി ആരാധകരെ അഭിസംബോധന ചെയ്യുന്നതും കുട്ടി ആരാധകന് ഗ്ലൗസ് കൈമാറുന്നതുമായ വീഡിയോ ക്രിക്കറ്റ് ഓസ്‌ട്രേലിയ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 11 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള വാര്‍ണര്‍ 912 റണ്‍സ് നേടിയിട്ടുണ്ട് (David Warner Test Stats In MCG). 2009ല്‍ താരം രാജ്യാന്തര ടി20 അരങ്ങേറ്റം നടത്തിയതും ഇതേ ഗ്രൗണ്ടിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു ആ മത്സരം.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറിയടിക്കാന്‍ ഡേവിഡ് വാര്‍ണറിന് സാധിച്ചിരുന്നു. പെര്‍ത്തില്‍ ഓസ്‌ട്രേലിയ 360 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയ മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 211 പന്തില്‍ 164 റണ്‍സാണ് വാര്‍ണര്‍ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ റണ്‍സൊന്നും നേടാന്‍ സാധിക്കാതിരുന്ന താരം മെല്‍ബണിലെ ആദ്യ ഇന്നിങ്‌സില്‍ 38 റണ്‍സ് അടിച്ചെടുത്തിരുന്നു.
Also Read : പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് കമ്മിന്‍സ് 'കൊടുങ്കാറ്റ്' ; മെല്‍ബണില്‍ ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിങ്സ് ലീഡ്
അതേസമയം, നിലവില്‍ മെല്‍ബണില്‍ പുരോഗമിക്കുന്ന ടെസ്റ്റ് മത്സരത്തില്‍ പാകിസ്ഥാനെതിരെ ഒന്നാം ഇന്നിങ്‌സില്‍ 54 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ 318 റണ്‍സ് നേടി ഓസീസ് പാകിസ്ഥാനെ 264 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ക്യാപ്‌റ്റൻ പാറ്റ് കമ്മിന്‍സിന്‍റെ പ്രകടനമാണ് ഓസീസിന് ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ചത്.