ETV Bharat / sports

ഓസീസിന്‍റെ മഞ്ഞ ജഴ്‌സിയില്‍ ഇനി ഡേവിഡ് വാര്‍ണര്‍ ഇല്ല, ഏകദിനത്തിലും വിരമിക്കല്‍ പ്രഖ്യാപിച്ച് താരം

David Warner ODI Retirement: ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍.

David Warner Retirement  David Warner ODI Cricket  ഡേവിഡ് വാര്‍ണര്‍  വാര്‍ണര്‍ വിരമിച്ചു
David Warner ODI Retirement
author img

By ETV Bharat Kerala Team

Published : Jan 1, 2024, 8:02 AM IST

Updated : Jan 1, 2024, 2:40 PM IST

സിഡ്‌നി: പുതുവത്സര ദിനത്തില്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (David Warner Announced ODI Retirement). കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണമെന്നും അതാണ് വിരമിക്കല്‍ തീരുമാനത്തിനുള്ള പ്രധാന കാരണമെന്നും 37കാരനായ വാര്‍ണര്‍ പറഞ്ഞു. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് വിജയത്തിന് പിന്നാലെ തന്നെ ഇക്കാര്യം താന്‍ ചിന്തിച്ചിരുന്നെന്നും വാര്‍ണര്‍ വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റില്‍ അവസാന മത്സരത്തിന് ഇറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഏകദിനത്തില്‍ നിന്നും താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2009ല്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ അരങ്ങേറിയ വാര്‍ണര്‍ 161 ഏകദിന മത്സരങ്ങളില്‍ നിന്നും 45.3 ശരാശരിയിലും 97.26 പ്രഹരശേഷിയിലും 6,932 റണ്‍സ് നേടിയിട്ടുണ്ട്. 22 സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും ഏകദിന ക്രിക്കറ്റില്‍ വാര്‍ണര്‍ അടിച്ചിട്ടുണ്ട്.

ഏകദിന ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി കൂടുതല്‍ സെഞ്ച്വറി നേടിയവരില്‍ രണ്ടാമനാണ് വാര്‍ണര്‍. 29 സെഞ്ച്വറി നേടിയ റിക്കി പോണ്ടിങ് മാത്രമാണ് ഈ പട്ടികയില്‍ വാര്‍ണറിന് മുന്നിലുള്ള ഏകതാരം.

179 റണ്‍സാണ് താരത്തിന്‍റെ ഏകദിന കരിയറിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. 2017ല്‍ പാകിസ്ഥാനെതിരെ ആയിരുന്നു താരം ഈ സ്കോര്‍ അടിച്ചെടുത്തത്. 128 പന്ത് നേരിട്ടായിരുന്നു അന്ന് വാര്‍ണര്‍ ഇത്രയും റണ്‍സ് അടിച്ചത്.

2015, 2023 ഏകദിന ലോകകപ്പ് നേട്ടത്തില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി നിര്‍ണായക പ്രകടനങ്ങള്‍ വാര്‍ണര്‍ നടത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയ ആറാം കിരീടം നേടിയ കഴിഞ്ഞ ലോകകപ്പില്‍ അവരുടെ ടോപ്‌ സ്കോറര്‍ ആയിരുന്നു വാര്‍ണര്‍. 11 മത്സരങ്ങളില്‍ നിന്നും 48.63 ശരാശരിയില്‍ 535 റണ്‍സാണ് വാര്‍ണര്‍ നേടിയത് (David Warner Stats In 2023 ODI World Cup).

ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി കൂടുതല്‍ സെഞ്ച്വറിയടിച്ചിട്ടുള്ളത് വാര്‍ണറാണ് (Most Centuries For Australia In Cricket World Cup). 2015, 2019, 2023 ലോകകപ്പുകളില്‍ നിന്നായി ആറ് സെഞ്ച്വറികളാണ് വാര്‍ണര്‍ നേടിയിട്ടുള്ളത്.

അതേസമയം, ഏകദിന ക്രിക്കറ്റ് മതിയാക്കുന്നുണ്ട് എങ്കിലും അടുത്ത ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് വാര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ടീമിന് ആവശ്യമെങ്കില്‍ താന്‍ കളിക്കാനുണ്ടാകുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. 2025ല്‍ പാകിസ്ഥാനിലാണ് വരുന്ന ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്.

Last Updated : Jan 1, 2024, 2:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.