ETV Bharat / sports

WTC Final| ഇംഗ്ലണ്ടില്‍ റണ്‍സ് അടിച്ച് കൂട്ടിയ അയാള്‍ ഇന്ത്യയ്‌ക്കായി എന്താണ് ചെയ്‌തത്?; പുജാരയെ പൊരിച്ച് ഡാനിഷ്‌ കനേരിയ - ചേതേശ്വര്‍ പുജാര

ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റിലെ ബോളര്‍മാര്‍ ദുര്‍ബലരായതിനാലാണ് ചേതേശ്വര്‍ പുജാര കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ റണ്‍സടിച്ച് കൂട്ടിയതെന്ന് ഡാനിഷ് കനേരിയ.

Danish Kaneria on Cheteshwar Pujara  WTC Final  india vs australia  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  world test championship  Danish Kaneria  Cheteshwar Pujara  ചേതേശ്വര്‍ പുജാര  ഡാനിഷ് കനേരിയ
പുജാരയെ പൊരിച്ച് ഡാനിഷ്‌ കനേരിയ
author img

By

Published : Jun 14, 2023, 4:23 PM IST

കറാച്ചി: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കായുള്ള വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയുടെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന്‍റെ മുന്‍ താരം ഡാനിഷ് കനേരിയ. കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന പുജാരയ്‌ക്ക് മറ്റ് ഇന്ത്യന്‍ താരങ്ങളേക്കാള്‍ ഇംഗ്ലീഷ് സാഹചര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി കൗണ്ടിയില്‍ റണ്‍സ് അടിച്ച് കൂട്ടുന്ന താരം ഇന്ത്യയ്‌ക്കായി എന്താണ് ചെയ്‌തതെന്നുമാണ് ഡാനിഷ്‌ കനേരിയ ചോദിക്കുന്നത്.

ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 14 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 27 റണ്‍സും മാത്രമാണ് പുജാരയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ കാമറൂണ്‍ ഗ്രീനിന്‍റെ പന്തില്‍ ബൗള്‍ഡായ താരം തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഒരു അണ്‍-ഓര്‍ത്തഡോക്‌സ് അപ്പര്‍-കപ്പ് ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. ഇന്ത്യയ്‌ക്ക് ഏറെ ആവശ്യമുള്ള സമയത്തായിരുന്നു താരം ചെറിയ സ്‌കോറുകള്‍ക്ക് വിക്കറ്റ് നഷ്‌ടപ്പെടുത്തിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി കൗണ്ടി ചാമ്പ്യന്‍ഷിപ്പ് കളിക്കുന്ന പുജാരയ്‌ക്ക് മറ്റ് ഇന്ത്യന്‍ താരങ്ങളേക്കാള്‍ ഇംഗ്ലണ്ടിലെ സാഹചര്യം പരിചിതമാണ്. ഈ വർഷം ഏപ്രിൽ മുതൽ മെയ് വരെ ഇംഗ്ലണ്ടിൽ ആറ് കൗണ്ടി ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച പുജാര 545 റൺസ് നേടിയിരുന്നു. മൂന്ന് സെഞ്ചുറികള്‍ അടിച്ച് കൂട്ടിയ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 151 റണ്‍സായിരുന്നു.

ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റിലെ ബോളർമാർ ദുർബലരാണെന്നാണ് കൗണ്ടി ക്രിക്കറ്റിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും പുജാരയുടെ വ്യത്യസ്‌ത പ്രകടനങ്ങൾ സൂചിപ്പിക്കുന്നതെന്നും കനേരിയ പറഞ്ഞു. "ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ചേതേശ്വര്‍ പുജാര രണ്ട് മാസത്തോളം കൗണ്ടി ക്രിക്കറ്റ് കളിച്ചു.

കൗണ്ടിയിൽ സസെക്സിനായി അദ്ദേഹം റണ്‍സടിച്ച് കൂട്ടുകയായിരുന്നുവെന്നത് ഏറെ രസകരമായ കാര്യമാണ്. എന്നാല്‍ ഓസീസിനെതിരായ ഫൈനലില്‍ താരത്തിന്‍റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇത് സൂചിപ്പിക്കുന്നത് കൗണ്ടി ക്രിക്കറ്റിലെ ബോളർമാർ ദുർബലരായതിനാലാണ് പുജാരയ്‌ക്ക് റണ്‍സ് നേടാന്‍ കഴിഞ്ഞതെന്നാണ്.

ഓസ്ട്രേലിയൻ ബോളര്‍മാര്‍ വളരെ മികച്ച പ്രകടനമാണ് നടത്തിയത്. അവര്‍ക്ക് മറുപടി നല്‍കാന്‍ പുജാരയ്‌ക്ക് കഴിഞ്ഞില്ല. ഓവലിലേതിന് സമാനമായ വിക്കറ്റുകളിലാണ് അദ്ദേഹം രണ്ട് മാസത്തോളം കളിക്കുകയും പരിശീലിക്കുകയും ചെയ്‌തത്. ഇതിനാല്‍ തന്നെ അവിടത്തെ സാഹചര്യങ്ങളെക്കുറിച്ച് നന്നായി അറിയാമായിരുന്നു. എന്നിട്ടും പുജാരയ്‌ക്ക് മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ കഴിഞ്ഞില്ല", കനേരിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 209 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. പുജാര ഉള്‍പ്പെടെയുള്ള ബാറ്റര്‍മാരുടെ ദയനീയ പ്രകടനമാണ് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന്. വിജയത്തോടെ ഐസിസിയുടെ നാല് കിരീടങ്ങളും സ്വന്തമാക്കുന്ന ആദ്യ ടീമായി മാറാന്‍ ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞിരുന്നു.

ALSO READ: Sanju Samson | യുവ താരങ്ങള്‍ക്കായി സഞ്‌ജു ചെലവഴിക്കുന്നത് രണ്ട് കോടി ; വെളിപ്പെടുത്തലുമായി രാജസ്ഥാന്‍റെ ഫിറ്റ്‌നസ് പരിശീലകന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.