ETV Bharat / sports

ഐസിസി നിയമം തിരിച്ചടിയായി ; കളി മതിയാക്കി ആദ്യ ട്രാൻസ്‌ജെൻഡർ ക്രിക്കറ്റര്‍ ഡാനിയേൽ മക്‌ഗഹേ

Danielle McGahey retires : അന്താരാഷ്‌ട്ര വനിത ക്രിക്കറ്റില്‍ ട്രാൻസ്‌ജെൻഡർ താരങ്ങളെ വിലക്കിയ ഐസിസി നടപടിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് കാനഡയുടെ ഡാനിയേൽ മക്‌ഗഹേ

Danielle McGahey retires  ICC bans transgender cricketers  ICC new rule on transgender cricketers  Danielle McGahey  Who is Danielle McGahey  ഡാനിയേൽ മക്‌ഗഹേ  ഡാനിയേൽ മക്‌ഗഹേ വിരമിച്ചു  ആദ്യ ട്രാൻസ്‌ജെൻഡർ ക്രിക്കറ്റര്‍ ഡാനിയേൽ മക്‌ഗഹേ  First transgender cricketer Danielle McGahey
Danielle McGahey retires after ICC bans transgender cricketers
author img

By ETV Bharat Kerala Team

Published : Nov 22, 2023, 1:50 PM IST

ഒട്ടാവ : അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ആദ്യ ട്രാൻസ്‌ജെൻഡർ താരമായ കനേഡിയയുടെ ഡാനിയേൽ മക്‌ഗഹേ (First transgender cricketer Danielle McGahey) അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു (Danielle McGahey retires after ICC bans transgender cricketers). ക്രിക്കറ്റില്‍ ട്രാൻസ്‌ജെൻഡർ താരങ്ങളെ വിലക്കിയ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തീരുമാനം പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് ഡാനിയേൽ മക്‌ഗഹേയുടെ വിരമിക്കല്‍ പ്രഖ്യാപനം.

ഐസിസിയുടെ പുതിയ നിയമം ഉൾക്കൊള്ളാനുള്ള ശ്രമം നടത്തുമെന്ന് 29-കാരിയായ ഡാനിയേൽ മക്‌ഗഹേ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. "ഐസിസിയുടെ പുതിയ തീരുമാനത്തെത്തുടർന്ന്, എന്‍റെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയർ അവസാനിച്ചുവെന്ന് ഏറെ കനമുള്ള ഹൃദയത്തോടെ എനിക്ക് പറയേണ്ടി വന്നിരിക്കുകയാണ്.

എത്ര പെട്ടെന്ന് ആരംഭിച്ചുവോ, അതുപോലെ തന്നെ അത് അവസാനിപ്പിക്കേണ്ടിയും വന്നിരിക്കുകയാണ്. എന്‍റെ യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവരോടും... എല്ലാ സഹതാരങ്ങളോടും, എല്ലാ എതിരാളികളോടും, ക്രിക്കറ്റിങ് കമ്മ്യൂണിറ്റിയോടും സ്‌പോൺസർമാരോടും എന്‍റെ നന്ദി അറിയിക്കുകയാണ്"-ഡാനിയേൽ മക്‌ഗഹേ കുറിച്ചു.

പുരുഷനിൽ നിന്നും സ്‌ത്രീയിലേക്ക് ഏതെങ്കിലും തരത്തിലുള്ള ശസ്‌ത്രക്രിയയിലൂടെ മാറിയവര്‍ക്ക് അന്താരാഷ്‌ട്ര തലത്തില്‍ വനിത ടീമിന്‍റെ ഭാഗമാവാന്‍ കഴിയില്ലെന്നാണ് ഐസിസിയുടെ പുതിയ നിയമം (ICC bans transgender cricketers). അന്താരാഷ്‌ട്ര വനിത ക്രിക്കറ്റിന്‍റെ സമഗ്രതയും കളിക്കാരുടെ സുരക്ഷയും സംരക്ഷിക്കുക എന്നതാണ് പുതിയ നിയമത്തിന് പിന്നിലെന്ന് ഐസിസി ചീഫ് എക്‌സിക്യുട്ടീവ് ജെഫ് അലാർഡിസ് പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിലും ഡാനിയേൽ മക്‌ഗഹേ പ്രതികരിക്കുന്നുണ്ട്.

ALSO READ: '107 പന്തില്‍ 66, അത് രാഹുലിന്‍റെ ഇന്നിങ്‌സ് ആയിരുന്നില്ല' ; വമ്പന്‍ വിമര്‍ശനവുമായി ഷൊയ്‌ബ് മാലിക്

"ഐസിസിയുടെ തീരുമാനത്തിൽ എനിക്ക് അഭിപ്രായങ്ങളുണ്ട്. എന്നാല്‍ അവ തീര്‍ത്തും അപ്രസക്തമാണ്. ഞങ്ങളുടെ കായികരംഗത്ത് സമത്വത്തിനായി പോരാടുന്നത് ഞാൻ അവസാനിപ്പിക്കില്ലെന്ന് വാഗ്ദാനം ചെയ്യുന്നു. ഉയർന്ന തലത്തിൽ ക്രിക്കറ്റ് കളിക്കാനുള്ള അവകാശം ഞങ്ങൾ അർഹിക്കുന്നു.

ALSO READ: യുദ്ധം തോറ്റ പടനായകനായി തല താഴ്‌ത്തി രോഹിത്, കൂടെയുണ്ടെന്ന് അറിയിച്ച് ആരാധകര്‍ - വീഡിയോ

വനിത ക്രിക്കറ്റിന്‍റെ സമഗ്രതയ്‌ക്കോ സുരക്ഷയ്‌ക്കോ ഞങ്ങൾ ഒരു ഭീഷണിയല്ല" - ഡാനിയേൽ മക്‌ഗഹേ വ്യക്തമാക്കി. 1994-ല്‍ ഓസ്‌ട്രേലിയയില്‍ ജനിച്ച ഡാനിയേൽ മക്‌ഗഹേ 2020-ലാണ് കാനഡയിലേക്ക് കുടിയേറുന്നത് (Who is Danielle McGahey). 2021-ൽ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ താരം തുടര്‍ന്ന് ആഭ്യന്തര വനിത ക്രിക്കറ്റില്‍ തിളങ്ങി.

ALSO READ: 'ജീവിതത്തിന്‍റെ അടുത്ത അധ്യായത്തിലേക്ക്'; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് വെങ്കടേഷ് അയ്യര്‍

കഴിഞ്ഞ ഒക്‌ടോബറിലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുന്നത്. 2024-ലെ വനിത ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ കാഡനയ്‌ക്കായി കളത്തിറങ്ങിയ ഡാനിയേൽ മക്‌ഗഹേ ആറ് മത്സരങ്ങളില്‍ നിന്നും 118 റണ്‍സ് നേടിയിരുന്നു.

ALSO READ: വിജയം 'കാൽക്കീഴില്‍' എത്തും വരെ കഠിനാധ്വാനം ചെയ്യുക; മാര്‍ഷിന്‍റെ 'വിവാദ ഫോട്ടോ' പങ്കുവച്ച് ട്രാവിസ് ഹെഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.