ദുബായ്: ഐപിഎല്ലിന്‍റെ കലാശപ്പോരാട്ടത്തില്‍ നാളെ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സും ഇയാന്‍ മോര്‍ഗന്‍റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടുമ്പോള്‍ ആരാവും ജേതാവാകുകയെന്ന ആകാംക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ കിരീട ജേതാക്കളെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍.
എലിമിനേറ്ററിലും പ്ലേ ഓഫിലുമെല്ലാം ഭാഗ്യം തുണച്ച കൊല്‍ക്കത്തയെ തോല്‍പ്പിച്ച് ചെന്നൈ കിരീടം നേടുമെന്നാണ് സ്റ്റെയ്നിന്‍റെ പ്രവചനം. ടൂര്‍ണമെന്‍റില്‍ ഭാഗ്യത്തിന്‍റെ പിന്തുണയോടെയാണ് ഇയാന്‍ മോര്‍ഗന്‍റെയും ദിനേശ് കാര്‍ത്തിക്കിന്‍റെയും മോശം ഫോമും പല തെറ്റായ തീരുമാനങ്ങളും മറികടന്ന് കൊല്‍ക്കത്ത ഫൈനലിലെത്തിയതെന്ന് സ്റ്റെയ്ന്‍ പറഞ്ഞു.
എന്നാല്‍ ഫൈനല്‍ മത്സരത്തില്‍ അതിനെല്ലാം തിരിച്ചിടിയുണ്ടാവും. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിക്കെതിരെ അത് സംഭവിക്കേണ്ടതായിരുന്നു. മറുവശത്ത് ചെന്നൈ ശരിയായ സമയത്താണ് ഫോം കണ്ടെത്തിയത്. കഴിഞ്ഞ മത്സരത്തോടെ ഫോമിലേക്കുയര്‍ന്ന ധോണി ക്യാപ്റ്റനെന്ന നിലയിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
also read: ഇന്ത്യ ശക്തരായ ടീം; ഭയരഹിതമായി കളിക്കണം; പാക് താരങ്ങളോട് മിയാന്‍ദാദ്
ചെന്നൈയുടെ ബാറ്റര്‍മാര്‍ ഫോമിലാണ്. ഫൈനലില്‍ അവരേക്കാള്‍ മികച്ച ടീമിനെ അവതരിപ്പിക്കാനായില്ലെങ്കില്‍ കൊല്‍ക്കത്തയെ കീഴടക്കി ചെന്നൈ കിരീടം നേടുമെന്നാണ് തോന്നുന്നതെന്നും സ്റ്റെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ആദ്യ ക്വാളിഫയറില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ടേബിള്‍ ടോപ്പേഴ്‌സായ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്താണ് ധോണി നയിക്കുന്ന ചെന്നൈ ഫൈനലുറപ്പിച്ചത്. അതേസമയം എലിമിനേറ്റര്‍ കളിച്ചെത്തിയ ഇയാന്‍ മോര്‍ഗന്‍റെ കൊല്‍ക്കത്ത ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയെ കീഴടക്കുകയായിരുന്നു.