ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഓസീസ് ക്യാപ്‌ടന്‍ മെഗ് ലാനിംഗ് ഇന്ത്യയെ ഫീല്‍ഡിങ്ങിനയക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും തമ്മിലേറ്റു മുട്ടിയ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കൊപ്പമായിരുന്നു വിജയം.
-
It's time! The gold medal match at #B2022 gets underway! https://t.co/TaYiF5F0f6 | #CWG22 pic.twitter.com/u3qZ5wY7GD
— ESPNcricinfo (@ESPNcricinfo) August 7, 2022 " class="align-text-top noRightClick twitterSection" data="
">It's time! The gold medal match at #B2022 gets underway! https://t.co/TaYiF5F0f6 | #CWG22 pic.twitter.com/u3qZ5wY7GD
— ESPNcricinfo (@ESPNcricinfo) August 7, 2022It's time! The gold medal match at #B2022 gets underway! https://t.co/TaYiF5F0f6 | #CWG22 pic.twitter.com/u3qZ5wY7GD
— ESPNcricinfo (@ESPNcricinfo) August 7, 2022
സെമി ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഹര്‍മന്‍പ്രീത് നയിക്കുന്ന ഇന്ത്യ ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. മറുവശത്ത് ന്യൂസിലന്‍ഡിനെ കീഴടക്കിയാണ് ഓസീസിന്‍റെ വരവ്.
ഗ്രൂപ്പ് എയുടെ ഭാഗമായി നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ തോല്‍വി. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 155 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ ഒരു ഘട്ടത്തില്‍ അഞ്ചിന് 49 എന്ന നിലയിലേക്ക് വീണിരുന്നു. എന്നാല്‍ പുറത്താവാതെ നിന്ന ആഷ്‌ലി ഗാര്‍ഡ്‌നറാണ് ഓസീസിന് വിജയം സമ്മാനിച്ചത്. ഇന്ത്യയ്‌ക്കായി നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ രേണുക സിങ്ങിന്‍റെ പ്രകടനമായിരുന്നു ശ്രദ്ധേയമായത്.
-
Both India and Australia are unchanged from the semis - who's winning the 🥇?https://t.co/TaYiF5F0f6 | #B2022 pic.twitter.com/oEE0xmOne7
— ESPNcricinfo (@ESPNcricinfo) August 7, 2022 " class="align-text-top noRightClick twitterSection" data="
">Both India and Australia are unchanged from the semis - who's winning the 🥇?https://t.co/TaYiF5F0f6 | #B2022 pic.twitter.com/oEE0xmOne7
— ESPNcricinfo (@ESPNcricinfo) August 7, 2022Both India and Australia are unchanged from the semis - who's winning the 🥇?https://t.co/TaYiF5F0f6 | #B2022 pic.twitter.com/oEE0xmOne7
— ESPNcricinfo (@ESPNcricinfo) August 7, 2022
ഗെയിംസില്‍ രണ്ട് തവണ അര്‍ധ സെഞ്ച്വറി നേടിയ സ്‌മൃതി മന്ദാനയുടേയും രണ്ട് തവണ നാല് വിക്കറ്റ് പ്രകടനം നടത്തിയ രേണുക സിങ്ങിന്‍റെയും പ്രകടനങ്ങളിലാണ് ഇന്ത്യന്‍ പ്രതീക്ഷ.
ഇന്ത്യൻ വനിത പ്ലെയിംഗ് ഇലവൻ: സ്‌മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, ദീപ്‌തി ശർമ, പൂജ വസ്ത്രകർ, സ്നേഹ റാണ, തനിയ ഭാട്ടിയ, രാധ യാദവ്, മേഘ്ന സിങ്, രേണുക സിങ്
ഓസ്‌ട്രേലിയ വനിത പ്ലെയിംഗ് ഇലവൻ: അലീസ ഹീലി, ബെത്ത് മൂണി, മെഗ് ലാനിംഗ്, തഹ്‌ലിയ മഗ്രാത്ത്, റേച്ചൽ ഹെയ്‌ൻസ്, ആഷ്‌ലീ ഗാർഡ്‌നർ, ഗ്രേസ് ഹാരിസ്, ജെസ് ജോനാസെൻ, അലാന കിങ്, മേഗൻ ഷട്ട്, ഡാർസി ബ്രൗൺ